ഇന്ത്യയിലെ ആദ്യത്തെ യാത്രാകപ്പല്‍ മുംബൈയില്‍ നിന്നും ഗോവയിലേയ്ക്ക് സര്‍വീസ് നടത്തും. മുംബൈയില്‍ പുതുതായി പണിത തുറമുഖത്തു നിന്നും ആന്‍ഗ്രിയ എന്നു പേരിട്ടിരിക്കുന്ന കപ്പല്‍ ഗോവയിലേയ്ക്ക് തിരിച്ചു. പരീക്ഷണ ഓട്ടമാണ് കപ്പല്‍ നടത്തുന്നത്. മുംബൈ തുറമുഖ വകുപ്പിന്‍റെയും ആന്‍ഗ്രിയ സീ ഈഗിള്‍ പ്രൈവറ്റ് ലിമിറ്റഡിന്‍റെയും സംയുക്ത സംരംഭമാണ് ആന്‍ഗ്രിയ യാത്രാകപ്പല്‍. മുംബൈ മുതല്‍ ഗോവ വരെ യാത്ര ചെയ്യുന്നതിന് ഒരാള്‍ക്ക് 7000 രൂപയാണ് ചെലവ്. വിമാനം, ബസ്, ട്രെയിന്‍ മാര്‍ഗം മുംബൈയില്‍ നിന്നും ഗോവയിലെത്താന്‍ ചെലവും സമയവും കുറവാണ്. […]

