കല്‍പ്പറ്റ: കുറുവ ദ്വീപ് അടക്കം കല്‍പ്പറ്റ,മേപ്പാടി തുടങ്ങിയവക്ക് സമീപമുള്ള വനങ്ങളിലേക്ക് യാത്ര പോകുന്നവര്‍ ജാഗ്രതൈ. സൗത്ത് വയനാട് വനം ഡിവിഷന്റെ പരിധിയിൽ ഇക്കോ ടൂറിസം നടത്തുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ല. ഇതോടെ ഇക്കോ ടൂറിസം കേന്ദ്രത്തിൽ എത്തുന്ന സഞ്ചാരികൾക്ക് അപകടം സംഭവിച്ചാൽ നഷ്ടപരിഹാരം ലഭിക്കാന്‍ സാധ്യതയില്ലാതായി. മുമ്പ് ഇക്കോ ടുറിസം കേന്ദ്രത്തിൽ അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബത്തിന് ഇനിയും നഷ്ടപരിഹാരം ലഭിച്ചിട്ടുമില്ല.. 2012 നവംബർ 13ന് വനം വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കേന്ദ്ര വനം […]

