മത്സ്യഫെഡിന്റെ ഉടമസ്ഥതിയിലുള്ള ഞാറയ്ക്കല്‍ ഫിഷ് ഫാം വികസനപാതയില്‍. അതിവേഗം വളരുന്ന ടൂറിസം മേഖലയിലെ ആധുനികവല്‍ക്കരക്കുന്നതിന്റെ ഭാഗമായിട്ടാണ് ഞാറയ്ക്കല്‍ ഫിഷ് ഫാം വികസിപ്പിക്കുന്നത്. എക്കോ ടൂറിസം ഫാം ആക്കി മാറ്റുന്നതിന്റെ ഭാഗമായി 12 കോടി രൂപയുടെ ചിലവ് വരുന്ന പദ്ധതിയാണ് ഉദ്ദേശിക്കുന്നതെന്ന് മത്സ്യഫെഡ് മാനേജിങ് ഡയറക്ടര്‍ ലോറന്‍സ് ഹെറാല്‍ഡ് പറഞ്ഞു. ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി മ്യൂസിക്കല്‍ ഫൗണ്ടേഷനും, ജല പ്രദര്‍ശനവും അവതരിപ്പിക്കും. ഫാം കാണാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് സ്പീഡ് ബോട്ട് യാത്രയ്‌ക്കൊപ്പം മത്സ്യബന്ധനത്തിനും ഇനി മുതല്‍ […]

