ലോക ടൂറിസം മാപ്പില്‍ ഇടം നേടാന്‍ മണിമലയാറ്റിലെ ഒരു കൊച്ചുതുരുത്ത് ഒരുങ്ങുന്നു. വാഴൂര്‍ ബ്ലോക്കിലെ വെള്ളാവൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഈ തുരുത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി വെള്ളാവൂര്‍ ദ്വീപ് എന്ന പദ്ധതിക്ക് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ അംഗീകാരം. വെള്ളാവൂര്‍ ദ്വീപ് ടൂറിസം പദ്ധതിയുടെ വിശദമായ പ്ലാനും എസ്റ്റിമേറ്റും സര്‍ക്കാരിന് സമര്‍പ്പിച്ചു. മണിമലയാറിനാല്‍ ചുറ്റപ്പെട്ട കുളത്തൂര്‍മൂഴിക്ക് സമീപം പുതിയ ചെക്ക്ഡാം നിര്‍മാണം ഉടന്‍ ആരംഭിക്കും. ചെക്ക് ഡാമിന്റെ സമീപ പ്രദേശത്തുള്ള തുരുത്താണ് വെള്ളാവൂര്‍ ദ്വീപ് എന്നറിയപ്പെടുന്നത്. സാഹസിക ടൂറിസമാണ് […]

