ലോകത്തിലെ എറ്റവും വലിയ നദീ ദ്വീപാണ് അസമിലെ മാജുളി. ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകുമ്പോള്‍ മാജുളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാവാറുണ്ട്. ലക്ഷ്വറി ബോട്ടില്‍ ഈ ദ്വീപിലേക്ക് പോകാം. എന്നാല്‍ ഇവിടുത്തെ പ്രാദേശിക ജീവിതങ്ങളെ കുറിച്ച് മനസിലാക്കണമെങ്കില്‍ നിങ്ങള്‍ സാധാരണ മോട്ടര്‍ ബോട്ടില്‍ ഈ ദ്വീപിലേക്ക് പോകുന്നതായിരിക്കും അനുയോജ്യം. ഈ ബോട്ടില്‍ കാര്‍, ബൈക്ക് തുടങ്ങിയവ കൊണ്ടുപോകാം. ആദ്യമായി ഇതില്‍ പോകുന്നവര്‍ക്ക് ഭയമുണ്ടാകാന്‍ ഇടയുണ്ട്. എന്നാല്‍ സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്ക് ഇത് ഒരു പൊതുഗതാഗതം മാത്രമായിരിക്കും. ചിലര്‍ ഈ സമയത്ത് […]

