പ്രണയം പറയാന്‍ പല വഴികളാണ് കമിതാക്കള്‍ തിരഞ്ഞെടുക്കുന്നത്. തന്റെ പങ്കാളിയോടുള്ള പ്രണയം പറയാന്‍ സാറ തിരഞ്ഞെടുത്ത വഴിയാണിന്ന് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ഒന്നാം വിവാഹ വാര്‍ഷിക സമ്മാനമായി പ്രണയലേഖനമെഴുതി ചെറിയ വിസ്‌കിക്കുപ്പിയില്‍ നിക്ഷേപിച്ച് കടലില്‍ ഒഴുക്കി വിടുകയായിരുന്നു സാറ. മുന്നൂറിലധികം കിലോമീറ്റര്‍ താണ്ടി കടലിലൂടെ ഒഴുകി ഒടുവില്‍ ആ പ്രണയലേഖനം സ്‌കോട്‌ലാന്‍ഡിന്റെ തീരത്തടിഞ്ഞു. ഒന്നാം വിവാഹവാര്‍ഷികം ആഘോഷിച്ചതിന്റെ ഓര്‍മ്മയ്ക്ക് ഇന്ന് ഞാന്‍ നിങ്ങള്‍ക്കായി ഈ കത്ത് എഴുതുന്നു.നമ്മുടെ സ്‌നേഹം കാലങ്ങളെ അതിജീവിക്കട്ടെ. സ്‌കൈയിലെ കടലില്‍ നമ്മളിത് […]

