Tag Archives: kottayam pushpanath

ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു

ഡിറ്റക്റ്റീവ് കഥകള്‍ക്ക് മലയാള സാഹിത്യത്തില്‍ സ്ഥാനം നല്‍കിയ പ്രശസ്ത എഴുത്തുകാരന്‍ കോട്ടയം പുഷ്പനാഥ് അന്തരിച്ചു. ഇന്ന് രാവിലെ പത്തുമണിയോടെ കോട്ടയത്തെ വീട്ടിലായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. നൂറിലേറെ ഡിറ്റക്ടീവ്, മാന്ത്രിക നോവലുകൾ രചിച്ചിട്ടുണ്ട്. പുഷ്പനാഥന്‍ പിള്ള എന്നാണ് ശരിയായ പേര്.  അപസര്‍പ്പക, മാന്ത്രിക നോവലുകളിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്. ഡിറ്റക്ടീവ് മാർക്സ്, ഡിറ്റക്ടീവ് പുഷ്പരാജ് എന്നീ സ്വകാര്യ കുറ്റാന്വേഷകരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുഷ്പനാഥ് രചിച്ച നോവലുകൾ എക്കാലത്തും മലയാളികള്‍ക്ക് ഹരമായി നിലനില്‍ക്കുന്നു. കോട്ടയം എംടി സെമിനാരി ഹൈസ്‌കൂൾ, ഗുഡ്‌ഷെപ്പേർഡ് […]