ഡിജിറ്റല്‍ ഉപയോഗത്തില്‍ മുന്നില്‍ നില്ക്കുന്ന കേരളം സ്വന്തം ലാപ് ടോപ്പിറക്കി ഞെട്ടിക്കാനൊരുങ്ങുകയാണ്. കേരളത്തിന്റെ അഭിമാനമായ കെല്‍ട്രോണിന്റെ മണ്ണില്‍ ഉയരാന്‍ പോകുന്നത് ഇന്ത്യ ഒന്നാകെ അസൂയയോടെ നോക്കുന്ന മികവുറ്റ സ്ഥാപനം. സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ച പുതിയ കമ്പനിയാണ് ഇതിന് വഴി ഒരുക്കുന്നത്.നിലവില്‍ ലാപ് ടോപ്പുകളും സെര്‍വര്‍ ക്ലാസ് മെഷിനുകളും ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നില്ല. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന വിവിധ ഘടകങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയാണ് ഇന്ത്യയില്‍ ചെയ്യുന്നത്. സംരംഭം ആരംഭിക്കുന്നതിന് 30 കോടി രൂപയാണ് മുതല്‍ മുടക്ക് കണക്കാക്കിയിട്ടുളളത്. പുതിയ കമ്പനിയുടെ […]

