ലോകം മുഴുവന്‍ ഒരു പന്തിന്റെ പിന്നില്‍ പായുന്ന നേരത്ത് അല്പം ക്രിക്കറ്റ് കാര്യം നമുക്ക് ചര്‍ച്ച ചെയ്യാം. സംസ്ഥാനതലസ്ഥാനത്തില്‍ ക്രിക്കറ്റിനായി മാത്രമൊരു ഭക്ഷണശാലയുണ്ട്. തിരുവനന്തപുരം കഴക്കൂട്ടത്തെ ആറ്റിന്‍ക്കുഴി എന്ന സ്ഥലത്താണ് ക്രിക്കറ്റും ഭക്ഷണവും ഒന്നിച്ച് കിട്ടുന്ന ക്രിക്കറ്റ് ഷാക്ക് സ്ഥിതി ചെയ്യുന്നത്. ഭാരതത്തിലെ യുവജനങ്ങള്‍ക്ക് കായികത്തില്‍ ഒരു മതമേയുള്ളൂ ക്രിക്കറ്റ് ഏക ദൈവവും സച്ചിന്‍ രമേശ് ടെന്‍ഡുല്‍ക്കര്‍. ക്രിക്കറ്റ് ഷാക്കിന്റെ ചുവരിലും ഉണ്ട് ക്രിക്കറ്റ് ദൈവം. ആ ചിത്രം നോക്കുമ്പോള്‍ കാതടിപ്പിക്കുന്ന ആരവം കേള്‍ക്കാം കണ്ണിലും, കാതിലും, […]

