ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇഫ്താർ പദ്ധതി തുടങ്ങി. ഇഫ്താർ സമയത്ത് ആഭ്യന്തര, വിദേശ ടെർമിനലുകളിലെത്തുന്ന യാത്രക്കാർക്കാണ് വിമാനത്താവള ഒാഫീസ് ചാരിറ്റബിൾ സൊസൈറ്റികളുമായി സഹകരിച്ച് ഇഫ്താർ പദ്ധതി ഒരുക്കിയിരിക്കുന്നത്. പദ്ധതിയിലൂടെ മൂന്ന് ലക്ഷം യാത്രക്കാർക്ക് ഇഫ്താർ വിഭവങ്ങൾ നൽകാനാണ് പരിപാടി. ഇതിനായി നിരവധി ജോലിക്കാരെയും സന്നദ്ധ സേവകരായി 70 പേരെയും ഒരുക്കിയിട്ടുണ്ട്. വിവിധ ഭക്ഷ്യവസ്തുക്കളടങ്ങിയ പതിനായിത്തിലധികം പാക്കറ്റുകളാണ് വിമാനത്താവളത്തിൽ ദിവസവും വിതരണം ചെയ്തുവരുന്നത്. നോർത്ത്, സൗത്ത്, ഹജ്ജ് ഉംറ ടെർമിനലുകളിലായി ഇഫ്താർ വിഭവങ്ങളുടെ വിതരണത്തിനായി […]

