ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷനും (ഐ.ആര്‍.സി.ടി.സി) ഒല ടാക്സിയും ഒന്നിക്കുന്നു. ഐ.ആര്‍.സി.ടി.സി ആപ്ലിക്കേഷന്‍ വഴിയും വെബ്സൈറ്റ് വഴിയും ഒല ടാക്സി ബുക്ക് ചെയ്യാനുള്ള പുതിയ സംവിധാനം അവതരിപ്പിച്ചാണ് ഈ കൈകോര്‍ക്കല്‍. ആറു മാസത്തെ പരീക്ഷണ പദ്ധതി ആയാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. ഇതു വിജയിച്ചാല്‍ തുടര്‍ന്നും ഒലയുടെ സേവനം ട്രെയിന്‍ യാത്രക്കാര്‍ക്ക് ഉപയോഗിക്കാം. ഒല ടാക്സിയുടെ മൈക്രോ, മിനി, ഷെയറിംഗ് വണ്ടികള്‍ യാത്രക്കാര്‍ക്ക് ലഭ്യമാകും. ഇതിന്‍റെ വിവരങ്ങള്‍ അപ്ലിക്കേഷനില്‍ ലഭ്യമാണ്. എന്നാല്‍ ഡിസ്കൌണ്ട് യാത്രകള്‍ ലഭിക്കില്ല. […]

