വീണ്ടും ക്രിക്കറ്റ് മാമാങ്കത്തിന് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകുന്നു. നവംബർ ഒന്നിന് കൊച്ചിയിൽ നടക്കേണ്ട ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരമാകും കാര്യവട്ടത്ത് നടക്കുക. കേരളപ്പിറവി ദിനത്തിൽ ക്രിക്കറ്റ് പ്രേമികൾക്ക് അവിസ്മരണീയ വിരുന്നാകും മത്സരം. 2017 നവംബറിൽ നടന്ന ഇന്ത്യ- ന്യൂസിലാൻഡ് ട്വൻറി 20 മത്സരമാണ് കാര്യവട്ടത്ത് നടന്ന ആദ്യ രാജ്യാന്തര മത്സരം. കനത്ത മഴയെത്തുടർന്ന് എട്ട് ഓവറായി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ ആര് വിക്കറ്റിന് ജയിച്ചിരുന്നു. മഴയ്ക്ക് ശേഷം ഗ്രൗണ്ട് വേഗം മത്സര സജ്ജമാക്കിയത് […]

