ന്യൂനമർദത്തെ തുടർന്ന് സംസ്ഥാനത്തിന്റെ പല ഭാഗത്തും കനത്തമഴ തുടരുന്നു. ഇന്നലെ ഉച്ചവരെ പൊതുവെ തെളിഞ്ഞ അന്തരീക്ഷമായിരുന്നെങ്കിലും പിന്നീട് കനത്തമഴ പെയ്തു. ഈ മാസം 30 വരെ കനത്തമഴ തുടരുമെന്നാണ് മുന്നറിയിപ്പ്. 28 വരെ വിഴിഞ്ഞം മുതൽ കാസർകോട് വരെ തീരത്ത് വൻ തിരമാല ഉണ്ടാകുമെന്ന് ഇൻകോയിസ് മുന്നറിയിപ്പു നൽകി. മൂന്നുമുതൽ മൂന്നരമീറ്റർ വരെ ഉയരത്തിൽ തിരമാല അടിക്കും. വടക്ക്-പടിഞ്ഞാറൻ ദിശയിൽ കേരള തീരത്ത് ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ശക്തമായ […]

