ഗൂഗിള്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ ഓപറേറ്റിങ് സിസ്റ്റത്തിന്‍റെ അടുത്ത പതിപ്പ് ആന്‍ഡ്രോയിഡ് പിയുടെ ആദ്യ ബീറ്റാ പ്രിവ്യൂ ഈ മാസം അവതരിപ്പിക്കും. ഇവാന്‍ ബ്ലാസ് എന്ന ലീക്കറാണ് ട്വിറ്ററില്‍ ഈ വിവരം പുറത്തുവിട്ടത്. മാര്‍ച്ച് പകുതിയോടെ ഗൂഗിള്‍ ആന്‍ഡ്രോയിഡ് പി അവതരിപ്പിച്ചേക്കുമെന്നാണ് ഇവാന്‍ ബ്ലാസിന്‍റെ ട്വീറ്റ്. കഴിഞ്ഞ മാര്‍ച്ചിലാണ് ആന്‍ഡ്രോയിഡ് ഒ പതിപ്പിന്‍റെ ആദ്യ ഡവലപ്പര്‍ പ്രിവ്യൂ ഗൂഗിള്‍ പുറത്തുവിട്ടത്. ആപ്പിള്‍ പുറത്തിറക്കാനിരിക്കുന്ന ഐഒഎസ് 12 ഓപ്പറേറ്റിങ് സിസ്റ്റത്തോട് കിടപിടിക്കും വിധമുള്ള രൂപകല്‍പ്പനയാവും പുതിയ ആന്‍ഡ്രോയിഡ് പതിപ്പിലേതെന്നാണ് സൂചന. […]

