അധികാരം പോയാലും ആഡംബരം കളയാന്‍ മടിക്കാത്തവരാണ് മിക്ക ഭരണാധികാരികളും. അങ്ങനെ രാജ്യം വിട്ട ഒരു പ്രസിഡന്റിന്റെ വാഹനങ്ങള്‍ വില്ക്കാന് വെച്ചിരിക്കുയാണ് ആഫ്രിക്കയില്‍. ഗാംബിയയിലെ മുന്‍ പ്രസിഡന്റ് യഹിയ ജമെഹയുടേതാണ് വാഹനങ്ങള്‍. ബോയിങ് 727, ബൊംബാര്‍ഡിയര്‍ ചലഞ്ചര്‍ 601, ഇലുഷിന്‍ ഐ62 എം എന്നീ വിമാനങ്ങളും റോള്‍സ് റോയ്സ്, ബെന്റ്ലി, ഹമ്മര്‍ തുടങ്ങി 30 ല്‍ അധികം ആഡംബരക്കാറുകളാണ് വില്‍ക്കാനുള്ളത് കഴിഞ്ഞ വര്‍ഷം അധികാരത്തില്‍ നിന്ന് പുറത്തായ മുന്‍ പ്രസിഡന്റിന്റെ വാഹന ശേഖരം വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത് ഇപ്പോഴത്തെ സര്‍ക്കാരാണ്. […]

