Tag Archives: facebook informations

ഫെയിസ്ബുക്കില്‍ പങ്കുവെയ്ക്കാന്‍ അനുവദനീയമായ വിവരങ്ങളുടെ നിയമാവലി പുറത്തിറക്കി

ഏതൊക്കെ വിവരങ്ങളാണ് ഫെയിസ്ബുക്കില്‍ പങ്കുവെയ്ക്കാന്‍ അനുവാദമുള്ളതെന്നു വ്യക്തമാക്കുന്ന നിയമാവലി ഫെയിസ്ബുക്ക് പുറത്തിറക്കി. ഫെയ്‌സ്ബുക്കിലൂടെ പ്രചരിക്കുന്ന അടിസ്ഥാനമില്ലാത്ത വിവരങ്ങള്‍ സമൂഹത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന പരാതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിയമാവലിയുടെ വിശദാംശങ്ങള്‍ ഫെയിസ്ബുക്ക് പുറത്തുവിട്ടത്. ഉപയോക്താക്കള്‍ക്ക് എന്തൊക്കെ തരത്തിലുള്ള വിവരങ്ങളാണ് പങ്കുവയ്ക്കാന്‍ അനുമതിയുള്ളതെന്ന കാര്യത്തില്‍ നേരത്തേതന്നെ മാനദണ്ഡങ്ങളുണ്ട്. എന്നാല്‍, അതിന്‍റെ വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായിരുന്നില്ല. ഫെയിസ്ബുക്കിനെ കുറിച്ച് ഉപയോക്താക്കളില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ പരിഹരിക്കാനാണ് നിയമാവലി പരസ്യപ്പെടുത്തുന്നതെന്ന് ഫെയ്‌സ്ബുക്ക് പ്രോഡക്ട് പോളിസി ആന്‍ഡ് കൗണ്ടര്‍ ടെററിസം വൈസ് പ്രസിഡന്റ് മോണിക്ക ബിക്കെര്‍ട്ട് പറഞ്ഞു. […]