മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനലില്‍ ഇ-വിസ ഗേറ്റുകള്‍ ഒരുക്കിയതായി ടൂറിസം മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മൈത അല്‍ മഹ്റൂഖി അറിയിച്ചു. വിമാനത്താവളത്തിലെ നീണ്ട ക്യൂവില്‍ നിന്ന് രക്ഷപ്പെടാന്‍ സഞ്ചാരികള്‍ ഇ-വിസ സംവിധാനം പ്രയോജനപ്പെടുത്തണമെന്നും അണ്ടര്‍ സെക്രട്ടറി നിര്‍ദേശിച്ചു. വിസ ഒാൺ അറൈവൽ സൗകര്യം ലഭ്യമാണെങ്കിലും വിസാ നടപടിക്രമങ്ങൾ ഓൺലൈനിൽ പൂര്‍ത്തിയാക്കിയാല്‍ ഇമിഗ്രേഷനിലെ തിരക്കുകളില്‍ നിന്ന് മോചനം ലഭിക്കും. ഈ മാസം 21 മുതല്‍ മസ്കത്തിലേയ്ക്കുള്ള ടൂറിസ്റ്റ് വിസകള്‍ക്കും എക്സ്പ്രസ് വിസകള്‍ക്കുമുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കൂ. http://evisa.gov.om […]

