ഗോവക്കാരായ കുടിയന്മാർ നേരെ നടക്കുമ്പോൾ സന്ദർശകരായി വരുന്ന കുടിയന്മാർ ആടിയാടി നടക്കുന്നു- പരാമർശം ഗോവ ടൂറിസം മന്ത്രി മനോഹർ അജ്ഗാവങ്കറിന്റേതാണ്. ഗോവയുടെ സംസ്കാരം മാനിക്കാത്ത സന്ദർശകർ ഇവിടേയ്ക്ക് വരേണ്ടെന്നും മന്ത്രി പറഞ്ഞു. മയക്കു മരുന്ന് ഉപയോഗിക്കുന്നവർ, ബീച്ച് വൃത്തികേടാക്കുന്നവർ ഇവർക്കൊന്നും ഇവിടെ ഇടമില്ലന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. പല സന്ദർശകരും മദ്യപിച്ച് നടുറോഡിൽ ശല്യമുണ്ടാക്കുകയാണ്. ഇതനുവദിക്കാൻ കഴിയില്ല. ബീച്ചുകളിലും വഴിയോരങ്ങളിലും വഴിവാണിഭം നടത്തുന്നതും വലിയ പ്രശ്നമാണ്. നിലവിലെ നിയമം ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ പര്യാപ്തമല്ല. ഇവരെ ഒഴിപ്പിക്കാൻ […]

