മൂന്നാറിന്റെ സൗന്ദര്യം ലോക സഞ്ചാരികളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നാര്‍ ടൂറിസം പാര്‍ട്‌നര്‍ഷിപ്പ് മീറ്റ് 2018 സംഘടിപ്പിക്കുന്നു. മാറി മാറി വരുന്ന സഞ്ചാര സങ്കല്‍പ്പത്തില്‍ മൂന്നാറിന്റെ ടൂറിസം വളര്‍ച്ചയ്ക്ക് പുതിയ മാനം കൈവരുത്തുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്‌സ് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ടൂറിസം മീറ്റ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായിരുന്നു മീറ്റ്. നീലക്കുറിഞ്ഞി 12 വര്‍ഷങ്ങള്‍ക്ക ശേഷം പൂക്കുന്നത് കൊണ്ട് ഈ വര്‍ഷം മൂന്നാറില്‍ ടൂറിസം സാധ്യത കൂടുതലാണ്. […]

