തീവണ്ടികള്‍ വൈകിയോടുന്നത് റിസര്‍വ് ചെയ്ത യാത്രക്കാരെ അറിയിക്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ എസ്.എം.എസ്. സേവനം എല്ലാ തീവണ്ടികളിലും ലഭ്യമാക്കുന്നു. നിലവില്‍ ദക്ഷിണ റെയില്‍വേയുടെ ചില തീവണ്ടികളിലേ എസ്.എം.എസ്. സംവിധാനമുള്ളൂ. ഇതാണ് മറ്റു തീവണ്ടികളിലേയ്ക്ക് വ്യാപിപ്പിക്കുന്നത്. തീവണ്ടി എത്ര മണിക്കൂര്‍ വൈകുമെന്നതും അതിന്‍റെ കാരണവും എസ്.എം.എസ് വഴി അറിയിക്കാനാണ് ദക്ഷിണ റെയില്‍വേയുടെ തീരുമാനം. എസ്.എം.എസ്. സന്ദേശം കിട്ടാനായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാരന്‍ സ്വന്തം മൊബൈല്‍ നമ്പര്‍ നല്‍കണം. ഏജന്‍റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും യാത്രക്കാരന്‍റെ മൊബൈല്‍ നമ്പര്‍ […]

