ഐറിഷ് സഞ്ചാരി ലിഗയുടെ മൃതദേഹം ഇന്നു വൈകീട്ട് തിരുവനന്തപുരം ശാന്തികവാടത്തില്‍ സംസ്ക്കരിക്കും. വൈകിട്ട് ശാന്തികവാടത്തിൽ തികച്ചും സ്വകാര്യ ചടങ്ങായാണു സംസ്കാരം നടത്തുക. ചിതാഭസ്മം ജന്മനാടായ ലാത്വിയിലേയ്ക്ക് കൊണ്ടുപോകും. അടുത്ത ആഴ്ച ചിതാഭാസ്മവുമായി ലിഗയുടെ സഹോദരി ഇലീസ ലാത്വിയയിലേയ്ക്കു പോകും. ലിഗയുടെ ആഗ്രഹപ്രകാരം ചിതാഭസ്മം വീട്ടിലെ പൂന്തോട്ടത്തില്‍ സൂക്ഷിക്കും. അതേസമയം, ഇലീസയും സുഹൃത്തുക്കളും മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. സര്‍ക്കാര്‍ നല്‍കിയ പിന്തുണയ്ക്കും സഹായത്തിനും നന്ദിയും അറിയിച്ചു. വിഷമഘട്ടത്തിൽ സർക്കാരിൽനിന്ന് എല്ലാവിധ പിന്തുണയും ലഭിച്ചിട്ടുണ്ട്. എന്നിട്ടും ചില മാധ്യമങ്ങളിൽ സർക്കാരിനെതിരേ തെറ്റായ […]

