Tag Archives: boat race kerala

തിത്തിത്താരാ സിന്ദാബാദ് …വള്ളം തുഴച്ചില്‍കാര്‍ക്കും സംഘടന

വളളംകളി രംഗത്തെ തുഴച്ചില്‍ക്കാര്‍ക്കായി സംഘടന രൂപീകരിക്കുന്നു. വള്ളം ഉടമകള്‍ക്കും ബോട്ട്ക്ളബുകള്‍ക്കും സംഘടനയുണ്ടെങ്കിലും തുഴച്ചില്‍ക്കാര്‍ക്കായി സംഘടന ആദ്യമാണെന്ന് സംഘാടകര്‍ പറയുന്നു. തുഴച്ചില്‍ക്കാരെ കൂടാതെ താളക്കാര്‍, അമരക്കാര്‍, കമന്റേറ്റര്‍മാര്‍ എന്നിവരെയും സംഘടനയില്‍ ഉള്‍പ്പെടുത്തും. നവമാധ്യമങ്ങളുടെ പിന്തുണയിലാണ് സംഘടനയുടെ പ്രചാരണപ്രവര്‍ത്തനം. ഓള്‍കേരള ബോട്ട് റെയ്സ് റോവേഴ്സ് അസോസിയേഷന്‍ എന്ന പേരിലാണ് അംഗങ്ങളെ സംഘടിപ്പിക്കുന്നതെങ്കിലും നാലിന് കുമരകത്ത് ചേരുന്ന വിപുലമായ യോഗത്തില്‍ സംഘടനയുടെ പേരും ഭാരവാഹികളെയും തെരഞ്ഞെടുക്കുമെന്ന് സംഘാടകനും കമന്റേറ്ററുമായ ഷാജി ചേരമന്‍ പറഞ്ഞു. നാലിന് പകല്‍ രണ്ടിന് കുമരകം കലാഭവന്‍ ഹാളിലാണ് […]