Tag Archives: Abu dhabi police and patrol

വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കി അബുദാബി പൊലീസ്

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കി അബുദാബി പൊലീസ്. സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെയും റോഡപകട സാധ്യതകള്‍ ലഘൂകരിക്കുന്നതിന്റെയും ഭാഗമായി നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അബുദാബി പൊലീസ് വ്യക്തമാക്കി. അറബ് സ്‌കൂളുകളില്‍ മൂന്നാം സെമസ്റ്ററും ഇന്ത്യന്‍ സ്‌കൂളുകളില്‍ പുതിയ അധ്യായന വര്‍ഷവും ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് വിദ്യാര്‍ത്ഥികളുടെ റോഡ് ഗതാഗത സുരക്ഷയെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്തിയത്. സ്‌കൂള്‍ ബസില്‍ വിദ്യാര്‍ഥികള്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നവേളയില്‍ ബസിനെ മറികടക്കാന്‍ ശ്രമിക്കുന്ന വാഹന […]