തിരുവനന്തപുരം:ഇന്ത്യയിലാദ്യമായി സ്ത്രീകള്‍ക്കായി സ്ത്രീകള്‍ നടത്തുന്ന സര്‍ക്കാര്‍ ഹോട്ടല്‍ പദ്ധതിയായ കെടിഡിസി (സംസ്ഥാന വിനോദസഞ്ചാര വികസന കോര്‍പറേഷന്‍) ‘ഹോസ്റ്റസ്’ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വികസന ചരിത്രത്തിലെ നാഴികകല്ലായ കേരളത്തിലെ ഹോസ്റ്റസ് പദ്ധതി സ്ത്രീസുരക്ഷ വെല്ലുവിളി നേരിടുന്ന ഈ സാഹചര്യത്തില്‍ ഇന്ത്യയ്ക്കു മാതൃകയാണെന്നും ആറ് മാസത്തിനുള്ളില്‍ ഇത് പ്രവര്‍ത്തന സജ്ജമാക്കുമെന്നും തമ്പാനൂര്‍ കെടിഡിഎഫ്സി കോംപ്ലക്സില്‍ നടന്ന ചടങ്ങില്‍ മന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ വിനോദസഞ്ചാരമേഖലയ്ക്കും കെടിഡിസിയ്ക്കും പ്രത്യേക പരിഗണനയാണ് […]
Tag Archives: ഹോസ്റ്റസ്
ഇന്ത്യയിലാദ്യമായി പൂര്‍ണമായും സ്ത്രീകള്‍ മാത്രം നടത്തുന്ന സര്‍ക്കാര്‍ ഹോട്ടല്‍ പദ്ധതിയുമായി സംസ്ഥാന വിനോദ സഞ്ചാര വികസന കോര്‍പറേഷന്‍ (കെടിഡിസി). തമ്പാനൂര്‍ കെടിഡിഎഫ്‌സി കോംപ്ലക്‌സിലെ ‘ഹോസ്റ്റസ്’ എന്ന പേരിലുള്ള ഹോട്ടല്‍ പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകുന്നേരം4.30ന് കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാറിന്റെ സാന്നിധ്യത്തില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും.ആറു മാസത്തിനുള്ളില്‍ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിക്കും. രാജ്യത്ത് ഇതാദ്യമായാണ് സര്‍ക്കാര്‍തലത്തില്‍ സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഹോട്ടല്‍ സംരംഭം നടപ്പിലാക്കുന്നതെന്ന് കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍ പറഞ്ഞു. സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന ഹോസ്റ്റസ് സുഖസൗകര്യങ്ങള്‍ക്കു […]


