ഇഷ്ടികയും മണലും കൊണ്ട് വീട് നിര്‍മിക്കാം എന്നാല്‍ ഹൃദയങ്ങള്‍ ചേര്‍ത്തുവച്ചാണ് ഗൃഹങ്ങള്‍ സൃഷ്ടിക്കേണ്ടതെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. യുനിസെഫ്, കുടുംബശ്രീ മിഷന്‍, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ മാജിക് അക്കാദമി ഒരുക്കുന്ന ഹാപ്പി ഹോം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹ പുരോഗതിയുടെ അടിസ്ഥാനം സമാധാനവും സന്തോഷവും പുലരുന്ന കുടുംബങ്ങളാണ്. എല്ലാം ആരംഭിക്കേണ്ടതും കുടുംബങ്ങളില്‍ നിന്നുമാണ്. അവനവന്റെയുള്ളിലെ ദൈവത്തെ തിരിച്ചറിയാതെ മനുഷ്യന്‍ ഇന്നും ദൈവത്തെ തേടി അലയുകയാണ്. ഓരോരുത്തരുടെയും ഹൃദയത്തിനുള്ളില്‍ തെളിച്ചുവച്ച ദീപത്തിന്റെ […]

