മഴയിലൂടെ അഷ്ടമുടി കായലിലൊരു ബോട്ട് യാത്ര തുരുത്തുകളും കൈവഴികളും ഗ്രാമീണഭംഗി ചൊരിയുന്ന കരകളും ഈറനണിഞ്ഞ് നില്‍ക്കുന്ന കാഴ്ച്ച കണ്ട് മഴയാസ്വദിക്കാന്‍ ഡി ടി പി സി ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിരിക്കുകയാണ്. പ്രധാനമായും അഞ്ച് പാക്കേജുകളാണ് മഴക്കാല വിനോദത്തിനായി ഒരുക്കിയിരിക്കുന്നത്. കല്ലട-സാമ്പ്രാണിക്കോടി, സീ അഷ്ടമുടി, അഷ്ടമുടി-സമ്പ്രാണിക്കോടി ഐലന്‍ഡ്, കരുനാഗപ്പള്ളി-കന്നേറ്റി, കൊല്ലം-മണ്‍റോത്തുരുത്ത് എന്നീ പാക്കേജുകള്‍ തയ്യാറായിക്കഴിഞ്ഞു. ഇവയ്ക്കുപുറമേ ഡി.ടി.പി.സി. യുടെ ഹൗസ്‌ബോട്ട്, തോണി, സ്പീഡ് ബോട്ട് എന്നിവയും സജീവമാണ്. കൂടാതെ ഡി.ടി.പി.സി.യുടെ ജലകേളീകേന്ദ്രം മുഖംമിനുക്കി കുട്ടികള്‍ക്കുള്ള പാര്‍ക്കായി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.മഴയെന്നു വിചാരിച്ച് […]

