ന്യൂഡല്‍ഹി: കേരളത്തിലെ ഉള്‍നാടന്‍ ജലഗതാഗതവികസനത്തിന്റെ ഭാഗമായി സ്വദേശിദര്‍ശന്‍ സ്ക്കിമിന്റെ കീഴില്‍ മലനാട് മലബാര്‍ ക്രൂസ്ടൂറിസം പദ്ധതിക്ക് കേന്ദ്രടൂറിസംമന്ത്രാലയം 80.37 കോടിരൂപ അനുവദിച്ചു. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് പദ്ധതിക്കായി തുക അനുവദിച്ച വിവരം അറിയിച്ചത്. പുരാതനകാലം മുതല്ക്കേ ജലമാര്‍ഗഗതാഗതത്തിന് കേരളത്തില്‍ വളരെപ്രാധാന്യം നല്‍കിയിരുന്നു. കേരളത്തിലെ ജലഗതാഗത്തിന്റെ മൊത്തം വ്യാപ്തി 1900കിലോമീറ്ററാണ്. 44 നദികളും 7കായല്‍ പ്രദേശങ്ങളുമുള്ള കേരളത്തില്‍ എന്നാല്‍ ജലഗതാഗതവും അതുമായി ബന്ധപ്പെട്ടുള്ള വിനോദസഞ്ചാരസാധ്യതകളും വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്തിയിട്ടില്ല. ജലസംബന്ധമായ വിനോദസഞ്ചാരത്തിനു ലോകത്ത് പ്രാധാന്യമേറുന്ന സമയത്താണ് കേരളത്തില്‍ […]

