Tag Archives: അന്തൂരി

നെയ്യാര്‍ ഡാമിനുള്ളില്‍ പുതിയ പാലം തുറക്കുന്നു

നെയ്യാര്‍ ഡാമിന് സമാന്തരമായി പണിയുന്ന പുതിയ പാലവും അപ്രോച്ച് റോഡും പൂര്‍ത്തിയായി. അലങ്കാരപണികളോടെ പൂര്‍ത്തിയാക്കിയ പാലം അടുത്തമാസം തുറക്കാനാണ് തീരുമാനം. അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ പാലം യാഥാര്‍ത്യം ആകുന്നതോടെ പന്ത, അന്തൂരി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്ര ഇനി എളുപ്പമാക്കും. നിലവിലെ ചെറിയ പാലത്തിന് വര്‍ഷങ്ങള്‍ക്കുമുമ്പ് ബലക്ഷയം നേരിട്ടതോടെ വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാനാകാതെവന്നു. ഇതിനെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. ഇതുവഴിയുള്ള ബസ് സര്‍വീസ് നിര്‍ത്തി. ഇതോടെയാണ് പുതിയ പാലം എന്ന ആവശ്യത്തിന് ശക്തി കൂടിയത്. 2015-ല്‍ പുതിയ പാലത്തിന് തറക്കല്ലിട്ടു. […]