കേരളത്തിലെ ആദ്യ സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് മലപ്പുറത്ത്

ഡീസല്‍ തീര്‍ന്നാല്‍ ഇനി ടെന്‍ഷന്‍ വേണ്ട ഇന്ധനവണ്ടി നിങ്ങളുടെ അടുത്തെത്തും. വീട്ടുമുറ്റത്തോ റോഡിലോ എവിടെ ആണെങ്കിലും സാരമില്ല മൊബൈല്‍ ആപ്പിലൂടെ ബുക്ക് ചെയ്താല്‍ മതി അധികം താമസിക്കാതെ ഇന്ധനവുമായി വണ്ടി നിങ്ങളുടെ അടുത്തെത്തും. മലപ്പുറത്താണ് കേരളത്തിലെ ആദ്യ സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് ആരംഭിച്ചത്. പൂണൈ ആസ്ഥാനമായുള്ള റീപോസ് കമ്പനിയാണ് ഈ ആപ്പിന് പിന്നില്‍.

ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയുമായി സഹകരിച്ച് പുറത്തിറക്കുന്ന പമ്പ് രാജ്യത്താകമാനം വ്യാപിപ്പിക്കാനാണ് റീപോസിന്റെ ശ്രമം. നിലവില്‍ പൂണൈ, ചെന്നൈ, ബംഗ്ലൂരൂ, വാരണാസി, റായ്ഗര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് റിപോസ് എനര്‍ജിയുടെ സഞ്ചരിക്കുന്ന ഇന്ധന പമ്പുകള്‍ നിലവിലുള്ളത്. മലപ്പുറത്തെ പിഎംആര്‍ പമ്പിനാണ് സഞ്ചരിക്കുന്ന പെട്രോള്‍ പമ്പിനായുള്ള ലൈസന്‍സ് ലഭിച്ചത്.

ടാറ്റ അള്‍ട്ര ട്രക്കിലാണ് പമ്പ് ക്രമീകരിചിരിക്കുന്നത്. 6000 ലീറ്റര്‍ ഡീസല്‍വരെ ട്രക്കില്‍ സംഭരിക്കാനാവും. റീപോസ് ആപ്പിലൂടെ ഇന്ധനം ബുക്ക് ചെയ്യാനും ഓണ്‍ലൈനായി പണമടയ്ക്കാനും സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *