ലോകത്തിലെ ഏറ്റവും വലിയ അണ്ടര്‍വാട്ടര്‍ തീം പാര്‍ക്ക് ഒരുക്കി ബഹ്‌റിന്‍

വ്യത്യസ്ത തേടുന്ന സഞ്ചാരികളെ ലക്ഷ്യമിട്ട് ലോകത്തിലെ ഏറ്റവും വലിയ അണ്ടര്‍വാട്ടര്‍ തീം പാര്‍ക്ക് ഒരുങ്ങുകയാണ് ബഹ്റിനില്‍. ലോകോത്തരമായ ഡൈവിങ് സൗകര്യങ്ങള്‍ ഒരുക്കി നിര്‍മ്മിക്കുന്ന പാര്‍ക്ക് 2019 ഏപ്രിലാകുമ്പോഴേക്കും സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുമെന്നാണ് കരുതുന്നത്.

100,000 സ്‌ക്വയര്‍ മീറ്ററിലുള്ള പാര്‍ക്കിന്റെ മധ്യത്തിലായി ജലത്തിനടിയില്‍ ജംബോ ജെറ്റ് വിമാനവുമുണ്ടാവും. പാര്‍ക്കില്‍ പരിസ്ഥിതി സൗഹൃദമായിട്ടുള്ള നിര്‍മ്മിതികള്‍ക്കൊപ്പം കൃത്രിമ പവിഴപ്പുറ്റുകളും ഉണ്ടാവും. കടല്‍ജീവികളെയും പവിഴപ്പുറ്റിന്റെ സ്വഭാവികതയെയും അലോസരപ്പെടുത്താതെയായിരിക്കും പാര്‍ക്ക് പ്രവര്‍ത്തിക്കുക.

മുത്തുകളും ചിപ്പികളും പവിഴങ്ങളും ശേഖരിക്കുന്ന രാജ്യത്തെ പരമ്പരാഗത വിഭാഗക്കാരുടെ ഭവനങ്ങളുടെ മാതൃകകളും ഇവിടെയുണ്ടാവും. സ്വകാര്യമേഖലയുമായി ചേര്‍ന്നായിരിക്കും ബഹ്റിന്‍ അണ്ടര്‍വാട്ടര്‍ തീം പാര്‍ക്ക് നിര്‍മ്മിക്കുക.

Leave a Reply

Your email address will not be published. Required fields are marked *