കേരള ടൂറിസം കാമ്പയിന് സോഷ്യല്‍ മീഡിയയില്‍ ആവേശ പ്രതികരണം; സഞ്ചാരികളെ കേരളത്തിലേക്ക് ക്ഷണിച്ചു പ്രമുഖര്‍

 

പ്രളയത്തില്‍ നിന്ന് കരകയറുന്ന കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വേകി സോഷ്യല്‍ മീഡിയയില്‍ കേരളത്തെ സ്നേഹിക്കുന്നവരുടെ കാമ്പയിന്‍. #mykerala,#keralatourism, #worldtourismday എന്നീ ഹാഷ് ടാഗുകളിലാണ് പ്രചരണം.

കേരളത്തിന്‍റെ മനോഹര ദൃശ്യം പോസ്റ്റ്‌ ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ആണ് വേണ്ടത്. ഒപ്പം മേല്‍പ്പറഞ്ഞ ഹാഷ് ടാഗും ചേര്‍ക്കണം.


ടൂറിസം മന്ത്രി കടകംപളി സുരേന്ദ്രന്‍,മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍, നടന്‍ പൃഥ്വിരാജ് തുടങ്ങിയവര്‍ കാമ്പയിനില്‍ ഇതിനകം പങ്കാളിയായി. ആഗോള മലയാളികളില്‍ നിന്ന് മികച്ച പ്രതികരണമാണ് കാമ്പയിന് ലഭിക്കുന്നത്.

യുഎഇയിലെ മുന്‍നിര എഫ് എം റേഡിയോയായ ഹിറ്റ്‌ എഫ് എം 96.7 ഫേസ്ബുക്ക് പേജില്‍ കേരള ടൂറിസത്തിന്റെ തിരിച്ചുവരവ് വീഡിയോ നല്‍കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *