ജടായു എര്‍ത്ത് സെന്റര്‍ ഉദ്ഘാടനം മാറ്റി

സംസ്ഥാനത്തെ പ്രളയ ദുരിതം കണക്കിലെടുത്ത് കൊല്ലം ചടയമംഗലത്തെ ജടായു എര്‍ത്ത്‌സ് സെന്ററിന്റെ ഉദ്ഘാടനം മാറ്റിവെച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.


പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് ജടായു എര്‍ത്ത്സ് സെന്റര്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കാനായിരുന്നു തീരുമാനിച്ചത്.

എന്നാല്‍ ദുരന്ത ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ജടായു എര്‍ത്ത്‌സ് സെന്ററിലെ ഹെലികോപ്ടര്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്കിയതായി ജടായു എര്‍ത്ത്‌സ് സെന്റര് സിഎംഡി രാജീവ് അഞ്ചല്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *