അടല്‍ ബിഹാരി വാജ്‌പേയി അന്തരിച്ചു

മുൻപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എബി വാജ്പേയി അന്തരിച്ചു.  കഴിഞ്ഞ ഒമ്പതാഴ്ചയായി അദ്ദേഹം ചികിത്സയിലായിരുന്നു.  ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു അവസാന 24 മണിക്കൂറുകളില്‍ അദ്ദേഹത്തിന്‍റെ ജീവൻ  നിലനിർത്തിയത്.

ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മെഡിക്കൽ സയൻസസിലാണ് കഴിഞ്ഞ ഒമ്പതാഴ്ചയായി വാജ്പേയി ചികിത്സയില്‍ കഴിഞ്ഞത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന്‍റെ ആരോ​ഗ്യനില വളരെ മോശമായതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.

93 വയസ്സുള്ള വാജ്പേയിയെ കഴിഞ്ഞ ജൂൺ 11 ന് കിഡ്നിയിൽ അണുബാധ മൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എയിംസ് മേധാവിയായി രൺദീപ് ​ഗലേറിയയുടെ മോൽനോട്ടത്തിലായിരുന്നു ചികിത്സ.ഒരു യുഗത്തിന്റെ അന്ത്യം എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു

 

Leave a Reply

Your email address will not be published. Required fields are marked *