മലപ്പുറത്തിന് ഇന്ന് ചെറിയ പെരുന്നാള്‍, നാളെ പിറന്നാള്‍

കേരളം മുഴുവന്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷം. ചെറിയ പെരുന്നാളിന്റ സന്തോഷത്തിനോടൊപ്പം മലപ്പുറം ജില്ലയ്ക്ക് പിറന്നാള്‍ മധുരം കൂടി.

സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള ജില്ല, ഏറ്റവുമധികം പ്രവാസികളുള്ള ജില്ല തുടങ്ങി അനേകം പ്രത്യേകതകളുള്ള മണ്ണ് നാളെ 49 വയസ്സ് പൂര്‍ത്തായാക്കി അന്‍പതാം വയസ്സിലേക്ക് കാലൂന്നൂം.

അധികാരികളുടെ നോട്ടമെത്താത്ത പഴമയില്‍ നിന്ന്, വികസനക്കുതിപ്പിന്റെ പുതുമയിലേക്കുള്ള യാത്രയായിരുന്നു മലപ്പുറത്തിന് കഴിഞ്ഞ 49 വര്‍ഷങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *