വിദേശ വനിതയുടെ കൊലപാതകം: പ്രതികളെ കസ്റ്റഡിയില്‍ വിട്ടു

വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു. വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയൻ എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. ഈ മാസം 17വരെയാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. കൊലപാതകം, ബലാത്സംഗം, ലഹരിവസ്‍തുക്കള്‍ ഉപയോഗിക്കൽ എന്നിവയാണ് ചുമത്തിയിരിക്കുന്ന വകുപ്പുകള്‍.

കോവളത്ത് ആയുര്‍വേദ ചികിത്സക്കെത്തിയ ഐറിഷ് യുവതിയെ മാര്‍ച്ച്‌ 14ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ടല്‍ക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി പീഡനത്തിന് ഇരയായിട്ടുണ്ടെന്നും തുടര്‍ന്ന് കൊലചെയ്യപ്പെടുകയായിരുന്നു എന്നും കൂടുതല്‍ അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്നായിരുന്നു യുവതിയെ കണ്ടല്‍ക്കാട്ടിലേക്ക് എത്തിച്ച പ്രതികളെ അറസ്റ്റ് ചെയ്തത്.

യുവതിയുടെ മൃതദേഹം ഇന്നലെ തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ സംസ്ക്കരിച്ചു. ചിതാഭാസ്മം യുവതിയുടെ സഹോദരി ഇലീസ് ജന്മനാടായ ലാത്വിയിലേയ്ക്ക് കൊണ്ടുപോകും.  അതേസമയം ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തില്‍  ഞായറാഴ്ച നിശാഗന്ധിയിൽ യുവതിയുടെ അനുസ്മരണം സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *