ഒറ്റദിവസംകൊണ്ട് മൂന്നാറില്‍ പോയിവരാം

ഏകദിന മൂന്നാര്‍ ടൂര്‍ പാക്കേജുമായി എറണാകുളം ഡിടിപിസി. അവധിക്കാല വിനോദ സഞ്ചാര ടൂര്‍ പാക്കേജായാണ് മൂന്നാര്‍ സഞ്ചാരം ഒരുക്കിയിരിക്കുന്നത്. ഡി.ടിപിസിയുടെ അംഗീകൃത സേവനദാതാക്കളായ ട്രാവല്‍മേറ്റ് സോല്യൂഷനാണ് പാക്കേജ് സംഘടിപ്പിക്കുന്നത്.

ഭക്ഷണം, പ്രവേശന ടിക്കറ്റ്, ഗൈഡ് സര്‍വീസ് എന്നിവ ഉള്‍പ്പെടെ ഒരാള്‍ക്ക്‌ 1200 രൂപയാണ് നിരക്ക്. മൂന്നാര്‍ കൂടാതെ ഇരവികുളം ദേശീയോദ്യാനവും പാക്കേജിന്‍റെ ഭാഗമായി സന്ദര്‍ശിക്കാം. മെയ് അഞ്ചിനാണ് ആദ്യ യാത്ര.

രാവിലെ 6.45ന് ആരംഭിക്കുന്ന യാത്ര വൈകീട്ട് ഒമ്പതിന് തിരികെ എറണാകുളത്ത് തിരികെയെത്തും. ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും എറണാകുളം ഡിടിപിസി ഓഫീസിലോ, കേരള സിറ്റി ടൂര്‍ വെബ്സൈറ്റിലോ, 0484- 2367334, 8893998888 എന്നീ നമ്പരുകളിലോ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *