ഡിഎന്‍എ ഫലം പുറത്ത്: മൃതദേഹം ലിഗയുടേത് തന്നെ

തിരുവനന്തപുരം വാഴമുട്ടത്ത് കണ്ടല്‍ക്കാട്ടില്‍ കണ്ടെത്തിയ മൃതദേഹം ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഡി .എന്‍ .എ ഫലം പുറത്തു വന്നതോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

സഹോദരിയുടെ രക്ത സാമ്പിളുമായി താരതമ്യം ചെയ്താണ് പരിശോധന നടത്തിയത്.
മൃതദേഹത്തിന്റെ പഴക്കം കാരണമാണ് പരിശോധന ഫലം വൈകിയതെന്ന് തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധികൃതര്‍ പറഞ്ഞു.

കോടതി വഴി പരിശോധന ഫലം ഇന്നു തന്നെ പൊലീസിന് കൈമാറും. ലിഗ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന ഫോറന്‍സിക് വിദഗധരുടെ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

അതേ സമയം കോവളത്ത് നിന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ കാണാതായവരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു വരികയാണ്. യഥാര്‍ത്ഥ പ്രതിയെ പിടിക്കുന്നത് വരെ ലിഗയുടെ സഹോദരി ഇന്ത്യ വിട്ടു പോകില്ലെന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *