മൃതദേഹം ലിഗയുടേതെന്ന് ഓട്ടോ ഡ്രൈവര്‍

ബീച്ചിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയെ കോവളത്ത് എത്തിച്ചത് ഓട്ടോ ഡ്രൈവര്‍ ഷാജി.

ഷാജി ലിഗയുമായി കോവളത്തേക്ക് പോകുന്ന സി സി ടി വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

എന്നാല്‍ ലിഗയുടെ മരണത്തില്‍ ഷാജി ദുരൂഹത ചൂണ്ടിക്കാട്ടി. ലിഗയുടെ മൃതദേഹത്തില്‍ കണ്ട ജാക്കറ്റ് അവരുടേതല്ലെന്ന് ഷാജി പറഞ്ഞു.

മരുതുംമൂട് ജംഗ്ഷനില്‍ നിന്നും ഓട്ടോയില്‍ കയറിയ അവരെ കോവളത്താണ് താന്‍ ഇറക്കിയത്. 800 രൂപ തനിക്ക് തന്നുവെന്നും ഒരു സിഗരറ്റ് പാക്കല്ലാതെ മറ്റൊന്നും അവരുട കൈയില്‍ ഉണ്ടായിരുന്നില്ലെന്നും ഷാജി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *