ഇന്ത്യ കുതിക്കുന്നു ഫ്രാന്‍സിനെയും കടന്ന്: ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി

ഏപ്രില്‍ 2018ലെ ഐ എം എഫിന്റെ വേള്‍ഡ് എക്കണോമിക്ക് ഔട്ട് ലുക്കിന്റെ കണക്കനുസരിച്ച് ഇന്ത്യ ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി മാറി. ജി ഡി പി 2.6 ട്രില്ല്യന്‍ ഡോളറില്‍ എത്തിയെന്നുള്ള വിവരം ഐ എം എഫാണ് പുറത്ത് വിട്ടത്.

ഫ്രാന്‍സിനെ പിന്തള്ളിയാണ് ഇന്ത്യ ആറാം സ്ഥാനത്ത് എത്തിയത്. എന്നാല്‍ യു എസ്, ചൈന, ജപ്പാന്‍, ജര്‍മ്മനി, യു കെ എന്നീ രാജ്യങ്ങളാണ് ജി ഡി പിയില്‍ ഇന്ത്യക്കു മുന്നില്‍ നില്‍ക്കുന്നത്.

നോട്ട് നിരോധനവും ജി എസ് ടിയും വരുത്തിയ പ്രത്യാഘാതങ്ങളെ രാജ്യത്തിന് അതിജീവിക്കാന്‍ സാധിച്ചുവെന്ന് ലോക ബാങ്കിന്റെയും ഐ എം എഫിന്റെയും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ സമ്പത്ത് വ്യവസ്ഥയുടെ കാര്യത്തില്‍ ഇവ രണ്ടും എത്രമാത്രം പരിക്കേല്‍പ്പിച്ചിരുന്നു എന്ന കാര്യം പരിഗണിക്കാതെയാണ് ഇത്.

2018ല്‍ 7.4ശതമാനം, 2019ല്‍ 7.8ശതമാനം എന്നിങ്ങനെയാണ് ഐ എം എഫ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കണക്കാക്കിയിരിക്കുന്നത്. 2017 ല്‍ 6.7ശതമാനം വളര്‍ച്ചാ നിരക്കാണ് ഐ എം എഫ് കണക്കാക്കിയിരുന്നത്. അതേസമയം 2018 ല്‍ 7.3 ശതമാനവും 2019, 2020 വര്‍ഷങ്ങളില്‍ 7.5 ശതമാനം വളര്‍ച്ചയുമാണ് ലോകബാങ്ക് കണക്കാക്കിയിരിക്കുന്നത്.

One thought on “ഇന്ത്യ കുതിക്കുന്നു ഫ്രാന്‍സിനെയും കടന്ന്: ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി”

  1. TravisDak says:

    The buy weed sex Gummies arrived admirably protected, with assured wrapping and indisputable instructions included. The whole shooting match was organized neatly inside the hem in, which made the unboxing encounter filling and polished.

Leave a Reply

Your email address will not be published. Required fields are marked *