ഡാര്‍ജിലിങ്… മഞ്ഞുമൂടിയ പര്‍വതങ്ങളുടെ നാട്

പശ്ചിമ ബംഗാളിലെ ഹിമാലയന്‍ താഴ്വരയോട് ചേര്‍ന്ന് മഞ്ഞുമൂടിയ മലകളുടെ നഗരമാണ് ഡാര്‍ജിലിങ്. ബ്രിട്ടീഷ് കാലഘട്ടത്തില്‍ ഇന്ത്യയുടെ വേനല്‍ക്കാല തലസ്ഥാനമായിരുന്നു തേയിലത്തോട്ടങ്ങളുടെ നാടായ ഡാര്‍ജിലിങ്. ടിബറ്റന്‍ സ്വാധീനമുള്ളതിനാല്‍ അവരുടെ ഭക്ഷണരീതിയും സംസ്കാരവും കരകൗശലങ്ങളും ഇവിടെയുണ്ട്.

Pic: darjeeling.gov.in

ലോകത്തിലെ മൂന്നാമത്തെ പര്‍വതനിരയായ ഡാര്‍ജിലിങ് മലനിരകള്‍ യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഡാര്‍ജിലിങ്ങില്‍ നിന്ന് നോക്കിയാല്‍ കാഞ്ചന്‍ജംഗ കൊടുമുടി കാണാം. മഞ്ഞു കാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. മഞ്ഞുപുതഞ്ഞ് ആകാശം മുട്ടെനില്‍ക്കുന്ന പര്‍വതങ്ങള്‍ വിസ്മയ കാഴ്ചതന്നെ. ടിനി ടോയ് ട്രെയിനില്‍ കയറി ഹിമാലയന്‍ താഴ്വര മൊത്തം ചുറ്റിയടിക്കാം. ഡാര്‍ജിലിങ് ഹിമാലയന്‍ റെയിൽവെ ഈ നഗരത്തെ സമതലങ്ങളുമായി ബന്ധിപ്പിക്കുന്നു.

Pic: darjeeling.gov.in

കൊളോണിയല്‍ വാസ്തുശൈലിയിലുള്ള ചര്‍ച്ചുകള്‍, കൊട്ടാരങ്ങള്‍ എന്നിവ ഈ കൊച്ചു നഗരത്തിലുണ്ട്. ഡാര്‍ജിലിങ്ങിലെ ടൈഗര്‍ കുന്നില്‍ കയറിയാല്‍ പര്‍വതങ്ങളെ ഉണര്‍ത്തുകയും ഉറക്കുകയും ചെയ്യുന്ന സുര്യന്‍റെ മനോഹര കാഴ്ച കാണാം. സൂര്യന്‍റെ ആദ്യകിരണം പര്‍വതങ്ങളെ ഉണര്‍ത്തുന്നത് മനോഹര കാഴ്ചതന്നെ. ട്രെക്കിംഗ്, റിവര്‍ റാഫ്ട്ടിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ ഇവിടെ ചെയ്യാം.

Pic: darjeeling.gov.in

ചായ കൊതിയുള്ളവര്‍ക്ക് ലോകത്തിലെ മികച്ച കട്ടന്‍ച്ചായ മതിയാവോളം കുടിക്കാം. ഡാര്‍ജിലിങ് തേയില ലോകപ്രശസ്തമാണ്. ബംഗാളി, നേപ്പാളി, ബൂട്ടിയ, ടിബറ്റന്‍ വംശീയര്‍ ഇവിടുള്ളതിനാല്‍ ഈ നഗരത്തിന് വ്യത്യസ്തമായ സംസ്കാരമുണ്ട്. ബോട്ടാനിക്കല്‍ ഗാര്‍ഡന്‍, ബുദ്ധ ആശ്രമങ്ങള്‍, മൃഗശാല, ഏഷ്യയിലെ ഏറ്റവും വലിയ കേബിള്‍ കാര്‍ റൈഡ് എന്നിവ ഇവിടുത്തെ മറ്റു ആകര്‍ഷണങ്ങളാണ്. ഹിമാലയന്‍ താഴ്വരയിലെ പര്‍വതങ്ങളുടെ നാടായ ഡാര്‍ജിലിങ് പ്രകൃതി സ്നേഹികള്‍ക്ക് യാത്രക്കായ് തിരഞ്ഞെടുക്കാവുന്ന നല്ലൊരു സ്ഥലമാണ്.

2 thoughts on “ഡാര്‍ജിലിങ്… മഞ്ഞുമൂടിയ പര്‍വതങ്ങളുടെ നാട്”

  1. JamesNup says:

    The atmosphere of this terpene blend – pain terpenes is really unclutter and natural, not too concentrated but still clear in the superlative way. It blends smoothly and adds a much beat flavor chart without powerful all things else. Orderly a close amount makes a contradistinction, which says a loads fro the quality. The packaging was healthy, shipping was faithful, and the mainly happening felt reliable. Indeed sound spin-off and everyone I’d cheerfully disposal again.

  2. TravisDak says:

    The weed sex Gummies arrived highly protected, with healthy wrapping and clear instructions included. The whole kit was organized neatly inside of the box, which made the unboxing experience filling and polished.

Leave a Reply

Your email address will not be published. Required fields are marked *