അഞ്ച് ഭൂഖണ്ഡങ്ങളിലെ മനോഹരമായ ഇടങ്ങളിലേക്ക് അറുപത് ദിവസങ്ങള്‍ സൗജന്യ യാത്ര നടത്താന്‍ താല്പര്യമുണ്ടോ? വെറുതെ പറയുന്നതല്ല, യാത്രക്കാലയളവില്‍ ഫ്ളൈറ്റ് ടിക്കറ്റുകളും ഭക്ഷണവും താമസവുമൊക്കെ പൂര്‍ണ്ണമായും സൗജന്യമാണ്. പക്ഷെ, ഒരൊറ്റ കണ്ടീഷന്‍ അറുപത് ദിവസം നിങ്ങള്‍ ലോകം ചുറ്റേണ്ടത് ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത, പരിചയമുണ്ടാകാന്‍ യാതൊരു സാധ്യതയുമില്ലാത്ത, പൂര്‍ണ്ണമായും അപരിചിതനായ ഒരു ആളോടൊപ്പമായിരിക്കും. അപരിചിതന്റെ കൂടെ യാത്ര ചെയ്യാന്‍ ഭയമില്ലെങ്കില്‍ ഈ ട്രിപ്പ് നിങ്ങള്‍ക്കുള്ളതാണ്. ടൂര്‍റഡാര്‍ എന്ന ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയാണ് ജീവിതത്തില്‍ […]

