Tag Archives: ദുബൈ

ഡ്രൈവറില്ലാ ടാക്‌സി പരീക്ഷണ ഓട്ടം തുടങ്ങി

യു.എ.ഇ. യുടെ ആദ്യ ഡ്രൈവറില്ലാടാക്‌സി പരീക്ഷണ ഓട്ടം തുടങ്ങി. ദുബൈ സിലിക്കണ്‍ ഒയാസിസിലാണ് ഡ്രൈവറില്ലാ ടാക്‌സി അടുത്ത മൂന്ന് മാസത്തേക്ക് സവാരി നടത്തുക. എന്നാല്‍ യാത്രക്കരെ കയറ്റാന്‍ ഇനിയും തുടങ്ങിയിട്ടില്ല. നിശ്ചിത പാതയിലൂടെ പരീക്ഷണഓട്ടം നടത്തുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. ഈ ഘട്ടം വിജയകരമായി പൂര്‍ത്തിയായാല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഡ്രൈവറില്ലാ ടാക്സിയുടെ സേവനം വ്യാപിപ്പിക്കും. ഏറ്റവുംമികച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ടാക്‌സിയില്‍ ഒരുക്കിയിരിക്കുന്നത്. വാഹനം നിയന്ത്രിക്കാനും, അപകടം ഒഴിവാക്കാനും, റോഡ് കാണാനും, ഗതാഗതതടസ്സം മനസ്സിലാക്കാനും സഹായിക്കുന്ന സെന്‍സറുകളും ക്യാമറകളും […]

ദുബൈയുടെ ഓളപരപ്പുകളില്‍ ഒഴുകാന്‍ ഇനി ഹൈബ്രിഡ് അബ്രയും

പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ക്കും സുസ്ഥിര വികസനത്തിനും ഊന്നല്‍ കൊടുക്കുന്ന ദുബൈയുടെ ഓളപ്പരപ്പില്‍ ഒഴുകാന്‍ ഹൈബ്രിഡ് അബ്രകളും സജ്ജമാകുന്നു. 20 പേര്‍ക്കിരിക്കാവുന്ന ഹൈബ്രിഡ് അബ്രയുടെ പരീക്ഷണ ഓട്ടം ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ മാതര്‍ അല്‍ തായര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടന്നു. പരമ്പരാഗത അബ്രകളുടെ രൂപഭാവങ്ങള്‍ നിലനിര്‍ത്തിയാണ് ഹൈബ്രിഡ് അബ്രയും നീറ്റിലിറങ്ങിയത്. ഒരു യാത്രയ്ക്ക് രണ്ടുദിര്‍ഹമാണ് നിരക്ക്. അല്‍ സീഫില്‍ നിന്ന് അല്‍ ഗുബൈബയിലേക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഹൈബ്രിഡ് അബ്ര ആദ്യം സര്‍വീസ് നടത്തുക. […]

പുതുവര്‍ഷപിറവിയില്‍ ലോകത്തെ അമ്പരിപ്പിക്കാനൊരുങ്ങി ബുര്‍ജ് ഖലീഫ

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലോകം മുഴുവന്‍ വ്യത്യസ്ഥങ്ങളായുള്ള പരിപാടികളുമായി തയ്യാറായിരിക്കുമ്പോള്‍ എല്ലാവരേയും അമ്പരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ദുബൈ നഗരം. ദുബൈയിലെ ആഘോഷങ്ങളുടെ പ്രധാന പങ്കും വഹിക്കുന്നത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്കാണ്. പുതുവര്‍ഷരാവിനെ അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ. കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രകടനങ്ങളാണ് ബുര്‍ജ് ഖലീഫയിലെ ഇത്തവണത്തെ ഹൈലൈറ്റ്. കൂട്ടത്തില്‍ ലേസര്‍ ഷോയുമുണ്ടാകും. 10 ടണ്ണോളം കരിമരുന്ന് മാനത്ത് വര്‍ണ്ണക്കാഴ്ച്ചകള്‍ തീര്‍ക്കും. 685 സ്ഥാനങ്ങളിലാണ് വെടിക്കോപ്പുകള്‍ സ്ഥാാപിച്ചിരിക്കുന്നത്. നൂറിലേറെ […]

ദുബൈയില്‍ ടാക്‌സി ലഭിക്കാന്‍ ഇനി വെറും അഞ്ച് മിനുറ്റ്

ടാക്‌സിക്കായുള്ള കാത്തിരിപ്പ് സമയം ഇനി അഞ്ചു മിനിറ്റില്‍ കൂടില്ല. കരീം ആപ്പ് ഉപയോഗിച്ച് ദുബൈയില്‍ ടാക്‌സി ബുക്ക് ചെയ്യാന്‍ സൗകര്യം വരുന്നു. ഇതുസംബന്ധിച്ചു ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും കരീമും ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു. ആളുകള്‍ക്ക് എളുപ്പം ടാക്‌സി സേവനം ലഭ്യമാകാന്‍ കരീമിന്റെ ഇ-ഹെയില്‍ സംവിധാനത്തിന് സാധിക്കുമെന്ന് ആര്‍.ടി.എ. ചെയര്‍മാന്‍ മാതര്‍ അല്‍തായര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 10,843 ടാക്‌സികളാണ് ഇ-ഹെയിലിന്റെ പരിധിയില്‍ വരുക. 2019 ഏപ്രിലോടെ സേവനം വ്യാപകമാകും. ലോകത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംവിധാനം. […]

ഫ്‌ലൈ ദുബൈ കോഴിക്കോട്ടേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു

ദുബൈ ആസ്ഥാനമായ ഫ്ലൈ ദുബായ് കോഴിക്കോട്ടേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. ഇതോടെ കോഴിക്കോടേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് നടത്തുന്ന ആദ്യത്തെ ദുബൈ വിമാന കമ്പനിയാവുകയാണ് ഫ്ലൈ ദുബൈ. ഫെബ്രുവരി ഒന്നു മുതലാണ് ദുബൈയുടെ സ്വന്തം വിമാനങ്ങള്‍ കോഴിക്കോട്ടേക്ക് പറക്കുക. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ മൂന്നു സര്‍വീസുകളാണ് ആരംഭിക്കുന്നത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ നിന്ന് രാത്രി എട്ടരക്കാണ് വിമാനം പുറപ്പെടുക. പുലര്‍ച്ചെ ഒന്നേ മുക്കാലിന് കോഴിക്കോടെത്തും. കോഴിക്കോട് […]

ദുബൈ പോലീസിന് ഇനി പറന്നിറങ്ങാം; പറക്കും ബൈക്ക് റെഡി

ദുബൈ പോലീസ് വീണ്ടും സ്മാര്‍ട്ടാകുന്നു. ലംബോര്‍ഗിനി അടക്കമുള്ള അത്യാധുനിക വാഹനങ്ങളുമായി നിരത്തിലൂടെ ചീറിപ്പായുന്ന പോലീസ് ഇനി സിനിമാ സ്‌റ്റൈലില്‍ ആകാശത്തു നിന്നും പറന്നുമിറങ്ങും. ഇതിനായി ഹോവര്‍ ബൈക്കുകള്‍ എന്ന പറക്കും ബൈക്കുകളാണ്‌പൊലീസിനായി ഒരുങ്ങുന്നത്. 2020 ഓടെ ഇതു സേനയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ബൈക്കിന്റെ മോഡല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അടിയന്തര സന്ദര്‍ഭങ്ങളില്‍ അതിവേഗം ലക്ഷ്യത്തിലെത്താനും നിരീക്ഷണത്തിനുമെല്ലാം ഇത് ഉപയോഗിക്കാനാകും. ചെറുതായതിനാല്‍ എവിടെയും പറന്നിറങ്ങാനുമാകും. കാഴ്ചയില്‍ ഡ്രോണിന്റെയും ബൈക്കിന്റയും സങ്കരരൂപമായ സ്‌കോര്‍പിയന്‍-3 എന്ന ഹോവര്‍ ബൈക്ക് നിര്‍മ്മിക്കുന്നത് കാലിഫോര്‍ണിയയിലെ […]

ദുബൈ ഗ്ലോബല്‍ വില്ലേജിന്റെ 23-ാം സീസണിന് നാളെ തുടക്കമാകും

ലോക സഞ്ചാരികള്‍ക്കായി ആഗോളഗ്രാമം വീണ്ടും സജീവമാകുന്നു. ദുബൈ ഗ്ലോബല്‍ വില്ലേജിന്റെ ഇരുപത്തി മൂന്നാം സീസണിന് നാളെ തുടക്കമാവും. 159 ദിവസം നീണ്ടു നില്‍ക്കുന്ന രാജ്യാന്തര മേള ഏപ്രില്‍ ആറിന് സമാപിക്കും. ഗ്ലോബല്‍ വില്ലേജില്‍ നടന്ന വര്‍ണപ്പകിട്ടാര്‍ന്ന ചടങ്ങിലാണ് ഇരുപത്തിമൂന്നാം പതിപ്പിന്റെ പ്രഖ്യാപനം നടന്നത്. നാളെ മുതല്‍ 2019 ഏപ്രില്‍ ആറുവരെയായി 159 ദിവസം മേള നീണ്ടുനില്‍ക്കും. ഇന്ത്യയുള്‍പ്പെടെ 78 രാജ്യങ്ങളുടെ പവലിയനുകള്‍ ഈ വര്‍ഷം സന്ദര്‍ശകരെ സ്വീകരിക്കും. 1.7 കോടി ചതുരശ്രയടി വിസ്തീര്‍ണത്തില്‍ സജ്ജമാക്കിയ വേദിയില്‍ ലോകത്തിന്റെ […]

വൈദ്യുത വാഹനങ്ങള്‍ക്ക് 100 ചാര്‍ജിങ്ങ് സേറ്റേഷനുകള്‍ കൂടി അനുവദിച്ച് ദുബൈ

വൈദ്യുത വാഹനങ്ങള്‍ക്കായി ദുബൈയില്‍ 100 പുതിയ ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ കൂടി തയ്യാറായി. ഇതോടെ എമിറേറ്റിലെ ഹരിത ചാര്‍ജിങ്ങ് സ്റ്റേഷനുകളുടെ എണ്ണം 200 ആയി ഉയര്‍ന്നു. ദുബൈയില്‍ നടന്ന വീടെക്‌സ് 2018 പ്രദര്‍ശനത്തില്‍ ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി ദീവയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ച് പരിസ്ഥിതിക്ക് അനുയോജ്യമായ സുസ്ഥിര വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചാര്‍ജിങ്ങ് സ്റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. ദുബൈ പോലീസ്, ദുബായ് മുനിസിപ്പാലിറ്റി, ആര്‍.ടി.എ., ദുബൈ ഹെല്‍ത്ത് അതോറിറ്റി, ദുബൈ കോര്‍ട്‌സ്, എക്‌സ്‌പോ […]

ദുബൈയില്‍ ഡ്രൈവറില്ലാ ടാക്സി പരീക്ഷണ ഓട്ടം തുടങ്ങി

ഇനി മുതല്‍ ടാക്സി ബുക്ക് ചെയ്ത് കഴിയുമ്പോള്‍ ഡ്രൈവറില്ലെന്ന് പറഞ്ഞ് മാറി പോകേണ്ട കാര്യമില്ല.ദുബൈ യില്‍ ഡ്രൈവറില്ലാ ടാക്സികള്‍ സര്‍വ്വീസ് നിരത്തിലിറങ്ങി തുടങ്ങി. ആദ്യ ഘട്ടത്തില്‍ മൂന്നു മാസത്തെ പരീക്ഷണ സര്‍വീസിലാണ് ടാക്സികള്‍ ഇപ്പോള്‍. ദുബൈ എക്സിബിഷന്‍ സെന്ററില്‍ ആരംഭിച്ച 38-ാമത് ജിടെക്സ് സാങ്കേതിക വാരത്തിലാണ് സ്വയം നിയന്ത്രിത ടാക്സികള്‍ ആര്‍.ടി.എ നിരത്തിലിറക്കിയത്. ദുബൈ സിലിക്കണ്‍ ഒയാസിസിന്റെയും ഡി.ജി. വേള്‍ഡിന്റെയും സഹകരണത്തോടെയാണ് ഡ്രൈവറില്ലാ ടാക്സി രൂപകല്‍പന ചെയ്തത്. ഏറ്റവുംമികച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ടാക്സിയില്‍ ഒരുക്കിയിരിക്കുന്നത്. വാഹനം നിയന്ത്രിക്കാനും, […]

ഡ്രൈവറില്ലാ ടാക്‌സി ദുബൈ നിരത്തുകളിലേക്ക്

മേഖലയിലെ ആദ്യ ഡ്രൈവറില്ലാ ടാക്‌സി പരീക്ഷണയോട്ടത്തിന് സജ്ജമായി. വിവിധ സ്മാര്‍ട്ട് സംരംഭങ്ങള്‍ക്കും സേവനങ്ങള്‍ക്കുമൊപ്പം ഡ്രൈവറില്ലാത്ത സ്വയം നിയന്ത്രിത ടാക്‌സിയും ഞായറാഴ്ച തുടങ്ങുന്ന ജൈറ്റെക്‌സ് സാങ്കേതിക വാരത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ മാതര്‍ അല്‍ തായര്‍ പറഞ്ഞു. ദുബായ് സിലിക്കണ്‍ ഒയാസിസിന്റെയും ഡി.ജി. വേള്‍ഡിന്റെയും സഹകരണത്തോടെയാണ് ഡ്രൈവറില്ലാ ടാക്‌സി രൂപകല്‍പന ചെയ്തത്. പരീക്ഷണഘട്ടത്തില്‍ ദുബായ് സിലിക്കണ്‍ ഒയാസിസിലെ നിശ്ചിത റൂട്ടുകളില്‍ കൂടിയാകും ഡ്രൈവറില്ലാ ടാക്‌സിയുടെ യാത്ര. ഏറ്റവുംമികച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ടാക്‌സിയില്‍ ഒരുക്കിയിരിക്കുന്നത്. വാഹനം […]

ദുബൈയിലേക്കുള്ള കൂടുതല്‍ വിമാനങ്ങളുടെ സര്‍വ്വീസ് റദ്ദാക്കും

അടുത്ത വര്‍ഷം റണ്‍വേയില്‍ അറ്റകുറ്റപ്പണി നടക്കുന്ന സാഹചര്യത്തില്‍ ദുബൈയില്‍ നിന്നും പോകുന്നതും ദുബായിലേക്ക് എത്തുന്നതുമായ സര്‍വ്വീസുകളുടെ എണ്ണം കുറയ്ക്കേണ്ടി വരുമെന്ന് എമിറേറ്റ്സ് അറിയിച്ചു. സര്‍വ്വീസുകളില്‍ മാറ്റം വരുത്തുമെന്ന് കഴിഞ്ഞ ദിവസം ഫ്ലൈ ദുബൈ  എയര്‍ലൈന്‍സും അറിയിച്ചിരുന്നു. 2019 ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെയാണ് വിമാനത്താവളത്തിലെ ഒരു റണ്‍വേയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അറ്റകുറ്റപ്പണി നടക്കുന്ന കലായളവില്‍ വിമാനത്താവളത്തിലെ മൂന്നിലൊന്ന് സര്‍വ്വീസുകള്‍ നിര്‍ത്തിവെയ്ക്കേണ്ടിവരുമെന്നാണ് എമിറേറ്റ്സ് അറിയിച്ചിരിക്കുന്നത്. പ്രതിവര്‍ഷം 8.8 കോടി യാത്രക്കാരെത്തുന്ന ദുബൈ വിമാനത്താവളം എമിറേറ്റ്‍സിന്റെയും ഫ്ലൈ […]

ദുബൈയില്‍ പൊതുസ്ഥലങ്ങളില്‍ മാന്യമായ വസ്ത്രം ധരിച്ചില്ലെങ്കില്‍ നാടുകടത്തും

യുഎഇയിലെ പൊതുസ്ഥലങ്ങളില്‍ മാന്യമായ വസ്ത്രങ്ങള്‍ ധരിച്ചില്ലെങ്കില്‍ ശക്തമായ നടപടി. മൂന്നുവര്‍ഷംവരെ തടവും നാടുകടത്തലുമാണ് ശിക്ഷ. താമസകാര്‍ക്കും സന്ദര്‍ശകര്‍ക്കും നിയമം ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. ദുബൈയിലെ ഷോപ്പിങ് മാളില്‍ മാന്യമല്ലാത്ത വസ്ത്രം ധരിച്ചെത്തിയ വനിതയ്‌ക്കെതിരെ അറബ് വനിത നല്‍കിയ പരാതിയെ തുടര്‍ന്നു സെക്യൂരിറ്റി ജീവനക്കാരന്‍ അവരുടെ ശരീരം മറയ്ക്കാന്‍ ‘അബായ’ നല്‍കിയിരുന്നു. മാന്യമായി വസ്ത്രം ധരിച്ചെത്തണമെന്ന അറിയിപ്പുകള്‍ ദുബൈയിലെ പല മാളുകളിലുമുണ്ട്. രാജ്യത്തെ ഔദ്യോഗിക വെബ്‌സൈറ്റുകളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. താമസക്കാരായാലും സന്ദര്‍ശകരായാലും ഷോപ്പിങ് മാളുകള്‍, റസ്റ്ററന്റുകള്‍, മറ്റു പൊതുസ്ഥലങ്ങള്‍ […]

ലോകത്തിലെ ഏറ്റവും വില കൂടിയ ചെരുപ്പ് ദുബൈയില്‍

മറ്റ് പലതിലുമെന്ന പോലെ ആഢംബരത്തിന്റെ കാര്യത്തിലും ദുബൈയിയെ വെല്ലാന്‍ ലോകത്തിലെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്ല. ബുര്‍ജ ഖലീഫ മുതല്‍ കൃത്രിമ പാം ഐലന്റ് വരെയുള്ള കാഴ്ചകള്‍ വ്യത്യസ്ഥമായ അനുഭവമാണ് ഇവിടെയെത്തുന്നവര്‍ക്ക് സമ്മാനിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ദുബായ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് ഒരു ജോടി ചെരിപ്പുകളുടെ പേരിലാണ്. വെറു ചെരിപ്പുകളല്ല. ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ ചെരിപ്പുകളാണ് ദുബായില്‍ വില്‍പ്പനയ്ക്ക് വെയ്ക്കാന്‍ പോകുന്നത്. സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച, രത്‌നങ്ങള്‍ പതിച്ച ചെരിപ്പുകള്‍ക്ക് 62.4 മില്യന്‍ ദിര്‍ഹമാണ് വില […]

കൗതുകക്കാഴ്ചകളുമായി മ്യൂസിയം ഓഫ് ഇല്യൂഷന്‍സ് ദുബൈയില്‍ തുറന്നു

കണ്ണുകള്‍കൊണ്ട് കാണുന്ന നിരവധി കാര്യങ്ങള്‍ മസ്തിഷ്‌കത്തിന് മനസ്സിലാക്കാന്‍ പ്രയാസമാണ്. ഇതിന്റെ സാധ്യതകളുപയോഗപ്പെടുത്തി ശാസ്ത്രത്തിന്റെ കൗതുകക്കാഴ്ചകളുമായി മ്യൂസിയം ഓഫ് ഇല്യൂഷന്‍സ് ദുബൈയില്‍ തുറന്നു. സന്ദര്‍ശകര്‍ക്കും പ്രദര്‍ശനത്തിന്റെ ഭാഗമാകാമെന്നതാണ് ഇവിടത്തെ പ്രത്യേകത. ദുബൈ ക്രീക്കിലെ അല്‍ സീഫിലാണ് അന്താരാഷ്ട്ര മ്യൂസിയം ശൃംഖലയുടെ ഭാഗമായി ലോകത്തെ ഒന്‍പതാമത്തെ മ്യൂസിയം ഓഫ് ഇല്യൂഷന്‍സ് തുറന്നത്. ഏതുപ്രായക്കാരുടെയും മനസ്സിനെ വെല്ലുവിളിക്കാന്‍ സാധിക്കുന്ന 80-ഓളം സംവേദനാത്മകമായ പ്രദര്‍ശനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ശാസ്ത്രം, കണക്ക്, ബയോളജി, മനശ്ശാസ്ത്രം എന്നിവയെ അടിസ്ഥാനമാക്കി ഒരുസംഘം ക്രോയേഷ്യന്‍ ഡിസൈനര്‍മാരാണ് യുക്തിയെ വെല്ലുവിളിക്കുന്ന […]