Tag: ZUKERBERG

മുഖം മിനുക്കി ഫെയ്‌സ്ബുക്ക്: വരുന്നു ഡേറ്റിങ്ങ് ആപ്പ്

സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കി കൊണ്ട് പങ്കാളികളെ തേടാനും പ്രണയിക്കാനും സഹായിക്കുന്ന ഡേറ്റിങ്ങ് ആപ്പ് അവതരിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഫെയ്‌സ്ബുക്ക് സി ഇ ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഏതാണ്ട് 20 കോടി അവിവാഹിതരായ ചെറുപ്പക്കാരാണ് ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നത്. ഈ സാധ്യത മുന്നില്‍ കണ്ടാണ് ഇത്തരമൊരു നീക്കം നടത്തുന്നത്. പുതിയ പ്രഖ്യാപനത്തോടെ ഫെയ്‌സ്ബുക്ക് ഓഹരയില്‍ 1.1ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ഫെയ്‌സ്ബുക്ക് അധികൃതര്‍ പറഞ്ഞു. ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ ഇടപെടല്‍ വെറും വീഡിയോ കാണലും മറ്റുമായി ഒതുങ്ങുന്നത് കുറയ്ക്കാന്‍ ഡിസൈനില്‍ ഫെയ്സ്ബുക്ക് ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് 2017 അവസാനത്തോടെ ഫെയ്സ്ബുക്കില്‍ ചെലവഴിക്കുന്ന സമയത്തില്‍ വലിയ ഇടിവുണ്ടായി. ഇതിനെ പുതിയ ആപ്പിലൂടെ മറികടക്കാനാവുമെന്നാണ് സക്കര്‍ബര്‍ഗ് കരുതുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി ഉള്ള ആലോചനയാണ് ഒടുവില്‍ പുതിയ ആപ്പിലൂടെ ഫെയ്‌സ്ബുക്ക് നടപ്പാക്കുന്നത്. ഹൃദയത്തിന്റെ ആകൃതിയിലുള്ള ചുവന്ന നിറത്തിലുള്ള രൂപം ഉള്‍ക്കൊള്ളിച്ചതാണ് പുതിയ ആപ്പിന്റെ ലോഗോ. ഡേറ്റിങ്ങിനുള്ള അഭിരുചിക്കനുസരിച്ചായിരിക്കും ഫെയസ്ബുക്ക് പങ്കാളികളെ നിര്‍ദേശിക്കുന്നത്. ചേരുന്ന പ്രൊഫൈലുകള്‍ ഈ ആപ്പ് കണ്ടത്തി നിര്‍ദേശം ... Read more

രഞ്ജിഷ്- സരിഗമ: ഒരു ഫെയിസ്ബുക്ക് കല്യാണം

ഫെയിസ്ബുക്ക്‌ വഴി ജീവിതപങ്കാളിയെ തേടിയ രഞ്ജിഷ് മഞ്ചേരി വിവാഹിതനായി. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് വധുവിനെ അന്വേഷിച്ചുള്ള കുറിപ്പ് രഞ്ജിഷ് ഫെയിസ്ബുക്കില്‍ നല്‍കിയത്. ‘എന്‍റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല. അന്വേഷണത്തിലാണ്. പരിചയത്തിലുള്ളവരുണ്ടെങ്കിൽ അറിയിക്കുമല്ലോ. എനിക്ക് 34 വയസ്. ഡിമാന്‍റ് ഇല്ല. അച്ഛനും അമ്മയും വിവാഹിതയായ സഹോദരിയും ഉണ്ട്’ എന്നായിരുന്നു വൈറലായ ആ കുറിപ്പ്. പതിനേഴായിരം ലൈക്കും നാലായിരത്തില്‍ കൂടുതല്‍ ഷെയറും കിട്ടിയ കുറിപ്പ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു. പിന്നെ അവരായി വിവാഹാലോചന. ഒടുവില്‍ വധുവിനേയും കിട്ടി. അധ്യാപികയായ സരിഗമയാണ് രഞ്ജിഷിന്‍റെ ജീവിതപങ്കാളിയായത്. ജീവിത പങ്കാളിയെ ലഭിച്ച കാര്യവും കല്യാണം കഴിച്ച കാര്യവും ഫെയിസ്ബുക്കിലൂടെ തന്നെയാണ് രഞ്ജിഷ് അറിയിച്ചത്. കൂടെ സക്കര്‍ബര്‍ഗിനും ഫെയിസ്ബുക്ക് മാട്രിമോണിയലിനും നന്ദിയും രേഖപ്പെടുത്തി.

തെറ്റ് ഏറ്റ് പറഞ്ഞു സക്കര്‍ബര്‍ഗ്;സെനറ്റ് സമിതിക്ക് മുന്‍പില്‍ ഇന്ന് മാപ്പ് പറയും

എട്ടരക്കോടി ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ഫെയ്‌സ്ബുക് സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് ഇന്നും നാളെയുമായി യുഎസ് സെനറ്റ് സമിതിയില്‍ വിശദീകരണം നല്‍കും. ഡേറ്റ ചോര്‍ച്ച വിവാദത്തില്‍ സമിതിക്കു മുന്‍പാകെ സക്കര്‍ബര്‍ഗ് മാപ്പു പറയുമെന്നാണു വിവരം. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഫെയ്‌സ്ബുക് വഴി വിദേശ ശക്തികള്‍ ഇടപെട്ടുവെന്ന ആരോപണത്തിലും ഫെയ്‌സ്ബുക് മേധാവി ഇന്നു മറുപടി നല്‍കും. തെറ്റായ വാര്‍ത്തകള്‍, സമൂഹത്തില്‍ അസ്വാരസ്യം സൃഷ്ടിക്കുന്ന തരം പ്രസംഗങ്ങള്‍ തുടങ്ങിയവ പ്രചരിക്കുന്നതിലും ഫെയ്‌സ്ബുക് മാപ്പു പറയുമെന്നും യുഎസ് ഹൗസ് എനര്‍ജി ആന്‍ഡ് കൊമേഴ്‌സ് കമ്മിറ്റി പുറത്തിറക്കിയ രേഖയില്‍ പറയുന്നു. വിവരവിശകലന സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്ക ഫെയ്‌സ്ബുക് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി ദുരുപയോഗം ചെയ്‌തെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണു സെനറ്റ് സക്കര്‍ബര്‍ഗിനെ വിളിപ്പിച്ചത്. ഏറ്റവും വലിയ സ്വകാര്യതാ വിവാദത്തില്‍ ജനങ്ങളോടു പരസ്യമായി മാപ്പു പറഞ്ഞതിനു പിന്നാലെയാണ് സക്കര്‍ബര്‍ഗ് സമിതിക്കു മുന്‍പാകെ ഹാജരാകുന്നത്. 8.7 കോടി ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നതായി അദ്ദേഹം തന്നെ സമ്മതിച്ചിട്ടുമുണ്ട്. ഡോണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് ക്യാംപെയ്‌ന് ... Read more

പ്ലേബോയ് മാഗസിന്‍ ഫെയിസ്ബുക്ക് വിട്ടു

ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുണ്ടായ അനാസ്ഥയില്‍ പ്രതിഷേധിച്ച് ഫെയ്‌സ്ബുക്ക് വിടുകയാണെന്ന് പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള ലൈഫ് സ്‌റ്റൈല്‍ വിനോദ മാസികയായ പ്ലേ ബോയ്. ചൊവ്വാഴ്ച പ്ലേ ബോയ് സ്ഥാപകന്‍ ഹ്യൂഗ് ഹെഫ്‌നറുടെ മകനും മാസികയുടെ ചീഫ് ക്രീയേറ്റീവ് ഓഫീസറുമായ കൂപ്പര്‍ ഹെഫ്‌നറാണ് ഈ വിവരം പ്രഖ്യാപിച്ചത്. ഫെയ്‌സ്ബുക്കിന്‍റെ ഉള്ളടക്ക മാര്‍ഗ നിര്‍ദ്ദേശങ്ങളും കോര്‍പറേറ്റ് നയങ്ങളും പ്ലേ ബോയിയുടെ മൂല്യങ്ങള്‍ക്ക് എതിരാണ്. ഉപയോക്താക്കളുടെ വിവരങ്ങള്‍ അവരെങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന കാര്യത്തില്‍ ആശങ്കയുണ്ടാക്കുന്നതാണ്. ഞങ്ങള്‍ ഫെയ്‌സ്ബുക്ക് വിടണമെന്നാണ് 2.5 കോടിയോളം വരുന്ന പ്ലേ ബോയിയുടെ ആരാധകര്‍ ആവശ്യപ്പെടുന്നത്. കൂപ്പര്‍ ട്വിറ്ററില്‍ കുറിച്ചു. പ്രഖ്യാപനം വന്നതിന് പിന്നാലെ തന്നെ പ്ലേ ബോയിയുടെ പ്രധാന ഫെയ്‌സ്ബുക്ക് പേജ് അപ്രത്യക്ഷമായി. അതേസമയം പ്ലേ ബോയ് നെതര്‍ലന്‍ഡ്‌സ് പോലുള്ള പ്ലേബോയിയുടെ മറ്റ് ഫെയ്‌സ്ബുക്ക് പേജുകള്‍ ഇപ്പോഴും ലഭ്യമാണ്. ഈ പേജുകളും പിന്‍വലിക്കുമോ എന്ന കാര്യം വ്യക്തമല്ല. കേംബ്രിജ് അനലിറ്റിക്കയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന് പിന്നാലെ നിരവധി സ്ഥാപങ്ങളും പ്രമുഖ വ്യക്തികളും ഫെയ്‌സ്ബുക്ക് ... Read more

പത്രങ്ങളിലൂടെ മാപ്പുപറഞ്ഞ് സക്കര്‍ബര്‍ഗ്

ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ പത്രങ്ങളില്‍ മുഴുവന്‍ പേജ് പരസ്യം നല്‍കി മാപ്പുപറഞ്ഞ് ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്. ബ്രിട്ടനിലെ എല്ലാ പ്രധാന പത്രങ്ങളുടെ പിറകുവശത്തെ പേജിലാണ് സക്കര്‍ബര്‍ഗിന്‍റെ പരസ്യം നല്‍കിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ കേംബ്രിജ് അനലിറ്റിക്ക എന്ന വിവരശേഖരണ ഏജന്‍സി ചോര്‍ത്തിയെന്ന ആരോപണത്തിലാണ് മാപ്പ്. ‘ഞങ്ങള്‍ക്ക് നിങ്ങളുടെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ ഉത്തരവാദിത്തമുണ്ട്. ഞങ്ങള്‍ക്കതിന് സാധിക്കുന്നില്ല എന്നാണെങ്കില്‍ ഞങ്ങളത് അര്‍ഹിക്കുന്നില്ല,’ എന്നാണ് പരസ്യത്തില്‍ പറയുന്നത്. Pic Courtesy: AP 2014-ല്‍ കേംബ്രിജ് സര്‍വകലാശാല ഗവേഷകനായ അലക്‌സാണ്ടര്‍ കോഗന്‍ നിര്‍മിച്ച ക്വിസ് പ്രോഗ്രാം വഴി ശേഖരിച്ച വിവരങ്ങളാണ് ചോര്‍ത്തപ്പെട്ടതെന്ന് പരസ്യത്തില്‍ പറയുന്നു. 2014ല്‍ നടന്ന സംഭവത്തില്‍ നടപടികളൊന്നും സ്വീകരിക്കാത്തതിനാണ് മാപ്പ്. ഇതാവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പരസ്യത്തില്‍ പറയുന്നുണ്ട്. സമാനരീതിയില്‍ വിവരശേഖരണം നടത്തുന്ന ആപ്പുകളെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവയില്‍ സ്വകാര്യതാനിയമങ്ങള്‍ ലംഘിക്കുന്നവയെ മുഴുവന്‍ നിരോധിക്കുമെന്നും വിവരങ്ങള്‍ ചോര്‍ത്തപ്പെട്ട ഉപയോക്താക്കള്‍ക്ക് അറിയിപ്പ് നല്‍കുമെന്നും സക്കര്‍ബര്‍ഗ് അറിയിച്ചു.