Tag: yoga ambasadors tour 2018
കേരള ടൂറിസം ഉണര്‍ന്നു ;അറ്റോയ്ക്ക് ടൂറിസം മേഖലയുടെ കയ്യടി
നിപ ഭീതി, വിദേശ വനിതയുടെ കൊലപാതകം എന്നിവയില്‍ പ്രതിസന്ധിയിലായ കേരള ടൂറിസത്തിന് തിരിച്ചുവരവിന്റെ കുതിപ്പു നല്കി യോഗ അംബാസഡേഴ്സ് ടൂര്‍ ആദ്യ പതിപ്പ് സമാപിച്ചു. കേന്ദ്ര ആയുഷ് മന്ത്രാലയം, കേരള ടൂറിസം എന്നിവയുടെ സഹകരണത്തോടെ അസോസിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ്) ആണ് യോഗ അംബാസഡേഴ്സ് ടൂര്‍ സംഘടിപ്പിച്ചത്. കഴിഞ്ഞ 14ന് കോവളത്ത് നിന്നാരംഭിച്ച യോഗ അംബാസഡേഴ്സ് ടൂര്‍ എട്ടു ദിവസത്തെ പര്യടനത്തിനു ശേഷം കൊച്ചിയിലാണ് സമാപിച്ചത്. യോഗാ ടൂറിസത്തില്‍ കേരളത്തിന്റെ സാധ്യതകളിലേക്ക് വാതില്‍ തുറക്കുന്നതായി പര്യടനം. കേരളത്തിലെ വിനോദസഞ്ചാര രംഗം തകര്‍ക്കാന്‍ ലക്ഷ്യമിട്ട് മോശം വാര്‍ത്തകള്‍ ചിലര്‍ ആസൂത്രിതമായി പ്രചരിപ്പിക്കുന്നതിനിടെയായിരുന്നു യോഗാ പര്യടനം. 23രാജ്യങ്ങളില്‍ നിന്ന് 52 പേര് പങ്കെടുത്ത യോഗാ ടൂര്‍ ലോകത്ത് തന്നെ ഇദംപ്രഥമമായിരുന്നു. കേരളത്തെ യോഗാ ടൂറിസത്തിന്റെ കേന്ദ്രമാക്കുക, യോഗയെക്കുറിച്ച് കൂടുതല്‍ അറിവ് നല്‍കുക എന്നതായിരുന്നു പര്യടനത്തിന്റെ ലക്ഷ്യമെന്നു അറ്റോയ് പ്രസിഡന്റ് പികെ അനീഷ് കുമാര്‍, സെക്രട്ടറി വി ശ്രീകുമാരമേനോന് എന്നിവര്‍ പറഞ്ഞു. ... Read more
“Yoga unites the world” – Prime Minister
"Yoga has emerged as the biggest unifying force in the world." Prime Minister Narendra Modi said. He was leading close to 50,000 people today to mark the fourth International Yoga Day celebrations while many union ministers are participating in similar events across the
മണം നിറച്ച് മനം നിറച്ച തേക്കടി പിന്നിട്ട് യോഗ ടൂർ സംഘം മൂന്നാറിൽ
തേക്കടിയിലും യോഗാ ടൂറിസത്തിന് സാധ്യതകളുണ്ടെന്ന് യോഗാ വിദഗ്ധർ . അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) നയിക്കുന്ന യോഗാ അംബാസഡേഴ്സ് ടൂർ സംഘത്തിലുള്ളവരാണ് തേക്കടിയുടെ യോഗാ സാധ്യതയെക്കുറിച്ച് വാചാലരായത്. മനം നിറച്ച് മണം നിറച്ച് തേക്കടി സുഗന്ധ വിളകളുടെ നാടായ തേക്കടി ആ നിലയിലും യോഗാ വിദഗ്ധരെ ആകർഷിച്ചു. യോഗ ടൂറിസത്തിന് യോജിച്ച ഇടമാണ് തേക്കടിയെന്ന് ജർമനിയിൽ നിന്നെത്തിയ ബാർബര ക്ലേമാൻ പറഞ്ഞു. ഇന്ത്യയിലേക്ക് യോഗ ടൂറിസ്റ്റുകളെ എത്തിക്കുന്ന യോഗ സെറീൻ എന്ന സ്ഥാപനം നടത്തുകയാണ് ബാർബര .നല്ല പ്രകൃതി, ശുദ്ധവായു, മികച്ച താമസ സൗകര്യങ്ങൾ ഇവയെല്ലാം തേക്കടിയിലുണ്ട്. ഇനി ജർമൻ സഞ്ചാരികളോട് തേക്കടി തെരഞ്ഞെടുക്കാൻ നിർദേശിക്കുമെന്നും ബാർബര ക്ലേമാൻ പറഞ്ഞു. ആതിഥ്യം അതിഗംഭീരം തേക്കടി യോഗാ അംബാസിഡർമാരുടെ മനം നിറച്ചു. കുമിളിയിലെ സ്വീകരണം മുതൽ കർമേലിയ ഹാവൻസിലെ വിരുന്നു വരെ തേക്കടി യുടെ സ്നേഹ സ്പർശം യോഗാ അംബാസിഡർമാരുടെ മനസ് തൊടുന്നതായിരുന്നു .തേക്കടി ടൂറിസം കോ ... Read more
കുട്ടനാടന്‍ ഓളപ്പരപ്പില്‍ പിറന്നാള്‍ ആഘോഷിച്ച് അമേരിക്കന്‍ യുവതി
നിക്കോള്‍ റെനീ എന്ന അമേരിക്കന്‍ യുവതി കഴിഞ്ഞ 36 വര്‍ഷത്തിനിടെ ഇതുപോലൊരു പിറന്നാള്‍ ആഘോഷിച്ചിട്ടുണ്ടാവില്ല. 36-ാം പിറന്നാള്‍ നിക്കോളിന് അവിസ്മരണീയമായി. കുട്ടനാടന്‍ കായലില്‍ സ്പൈസ് റൂട്സിന്റെ ലക്ഷ്വറി ഹൗസ് ബോട്ടില്‍ അസോസിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ് ) ആണ് പിറന്നാള്‍ പാര്‍ട്ടി ഒരുക്കിയത്. അറ്റോയ് സംഘടിപ്പിച്ച യോഗ അംബാസഡേഴ്സ് ടൂര്‍ അംഗമാണ് നിക്കോള്‍ . സ്പൈസ് റൂട്സ് ഹൗസ് ബോട്ടില്‍ നിക്കോളിന് ആശംസയുമായി 22 രാജ്യങ്ങളിലെ അറുപതിലേറെ യോഗാ വിദഗ്ധരും കൂടിയപ്പോള്‍ എല്ലാവര്ക്കും മറക്കാനാവാത്ത ആഘോഷമായി. ‘ഇത്ര കാലത്തിനിടയില്‍ പിറന്നാളിന് അമേരിക്കയില്‍ നിന്ന് മാറി നിന്നിട്ടില്ലന്ന് കണക്ടിക്കറ്റ് സ്വദേശിനിയായ നിക്കോള്‍ റെനി പറയുന്നു. പിറന്നാള്‍ ദിനത്തില്‍ മിഷിഗണില്‍ പോകുന്ന പതിവുണ്ട്. അവിടെയാണ് താന്‍ പിറന്നത്. ഈ പിറന്നാളില്‍ മിസ് ചെയ്യുന്നത് അമ്മയേയും തന്റെ ഒന്നര വയസുള്ള കുഞ്ഞിനേയുമാണ്. അവരുമായി സംസാരിച്ചെങ്കിലും അരികെ ഇല്ലാത്തതില്‍ നേരിയ വിഷമമുണ്ടെന്നും നിക്കോള്‍ പറഞ്ഞു. എന്നാല്‍ ആ വിഷമത്തേയും മറികടക്കുന്നതായി പിറന്നാള്‍ പാര്‍ട്ടി ... Read more
കുട്ടനാടന്‍ കായലില്‍ കെട്ടുവള്ളത്തില്‍ ‘യോഗ സദ്യ’
കുട്ടനാടന്‍ കായല്‍പ്പരപ്പില്‍ യോഗയുടെ അകമ്പടിയില്‍ വിദേശികള്‍ക്ക് സാത്വിക സദ്യ . അസോസിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓര്ഗനൈസേഷന് ഇന്ത്യ (അറ്റോയ് ) സംഘടിപ്പിച്ച യോഗ അംബാസഡേഴ്സ് ടൂറിന്റെ മൂന്നാം ദിനവും വേറിട്ടതായി . ആലപ്പുഴ ചാന്നങ്കരിയിലെ സപൈസ് റൂട്ട്സിന്റെ ഹൗസ് ബോട്ടിലായിരുന്നു ഉച്ചഭക്ഷണം. സ്പൈസ് റൂട്ട്സ് മാനേജിംഗ് പാര്‍ട്ണര്‍ ജോബിന് ജെ അക്കരക്കളത്തിന്റെ നേതൃത്വത്തില്‍ യോഗ അംബാസിഡര്‍മാരെ വരവേറ്റു. പഞ്ചനക്ഷത്ര സൗകര്യമുള്ള ഹൗസ് ബോട്ടുകള്‍ യോഗികള്‍ക്ക് വേറിട്ട കാഴ്ചയായി. തേന്‍ ചാലിച്ച തുളസി ചായയിലും പച്ചക്കറി താളിച്ച സൂപ്പിലുമായിരുന്നു തുടക്കം.കുട്ടനാടന്‍ കായല്‍ കാഴ്ചകളും വെള്ളം നിറഞ്ഞ പാടങ്ങളുമൊക്കെ യോഗാ സഞ്ചാരികളുടെ മനസുണര്‍ത്തി. കായല്‍ വിഭവങ്ങള്‍ക്കു പേരുകേട്ട കുട്ടനാട്ടില്‍ പക്ഷേ യോഗികള്‍ക്ക് പഥ്യം സസ്യാഹാരമായിരുന്നു. അവരുടെ മനസറിഞ്ഞ വിഭവങ്ങള്‍ സ്പൈസ് റൂട്ട്സ് തീന്മേശയില് നിരത്തി. സ്പൈസ് റൂട്സ് റിസോര്‍ട്ട് വളപ്പിലെ പ്ലാവില്‍ നിന്ന് അടര്‍ത്തിയ ചക്ക കൊണ്ടുള്ള പുഴുക്ക്, കപ്പ മസാല കറി, മോരു കാച്ചിയത്, ഇരുമ്പന്‍ പുളി മാങ്ങാ പാല്ക്കറി, ഇഞ്ചിപ്പുളി ... Read more
കോവളത്തിന് ഉണർവേകി, കന്യാകുമാരിക്ക് കൗതുകമായി യോഗാ ടൂർ രണ്ടാം ദിനം
അറ്റോയ് സംഘടിപ്പിച്ച യോഗ അംബാസഡർ ടൂർ രണ്ടാം ദിവസം പിന്നിട്ടു. 22 രാജ്യങ്ങളിൽ നിന്നുള്ള അറുപതിലേറെ യോഗാ വിദഗ്ധർ പര്യടനം തുടരുകയാണ്. കോവളം ലീലാ റാവിസ് ഹോട്ടലിനു മുന്നിലെ ബീച്ചിൽ യോഗാഭ്യാസങ്ങളോടെയാണ് രണ്ടാം ദിനം തുടങ്ങിയത്. തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ.അരുൺ തേജസിന്റെ നേതൃത്വത്തിലായിരുന്നു യോഗാഭ്യാസം . കടൽക്കരയിൽ ഏകാഗ്രതയോടെ വിദേശ യോഗാ വിദഗ്ധർ യോഗ ചെയ്തപ്പോൾ കോവളത്തിന് അത് പുതുമയായി. യോഗാ ടൂറിസം ഭൂപടത്തിലേക്കുള്ള കോവളത്തിന്റെ വരവു കൂടിയായി യോഗാഭ്യാസം. ആഗോളതലത്തിൽ ശ്രദ്ധേയമായ യോഗ പരിശീലന സ്ഥാപനമായ നെയ്യാർ ശിവാനന്ദ ആശ്രമത്തിലേക്കായിരുന്നു തുടർന്നുള്ള യാത്ര. യോഗിനി കല്യാണി ആശ്രമത്തെക്കുറിച്ചും യോഗാ പരിശീലനത്തെക്കുറിച്ചും സംസാരിച്ചു. ആശ്രമ വളപ്പ് ചുറ്റിക്കണ്ട യോഗ അംബാസഡർമാർ ആശ്രമത്തിൽ നിന്നു തന്നെ ഉച്ചഭക്ഷണം കഴിച്ചു. യോഗയുടേയും ധ്യാനത്തിന്റേയും അന്തരീക്ഷത്തിനിടെ സംഘം കന്യാകുമാരിക്ക് തിരിച്ചു. കേരളത്തിന്റെയും തമിഴകത്തിന്റെയും വഴിയോരക്കാഴ്ചകൾ യോഗികൾക്ക് വിരുന്നായി. പശ്ചിമഘട്ട മലനിരകൾ അത്ഭുതമായി. കാഴ്ചയുടെ കരയിൽ നിന്നും സംഘം പോയത് കന്യാകുമാരി വിവേകാനന്ദപ്പാറയിലേക്കാണ്. സ്വാമി ... Read more
യോഗയിൽ വിസ്മയം തീർത്ത് വിദേശികൾ : കേരളത്തിനിത് പുതിയ അനുഭവം
അറുപതു വിദേശികൾ, പല രാജ്യക്കാർ . പല ഭാഷക്കാർ , പല ഭൂഖണ്ഡങ്ങളിലുള്ളവർ. യോഗയിൽ ഏറെക്കാലമായി പരിശീലനം നടത്തുന്നവരും പരിശീലിക്കുന്നവരുമാണ് അവർ. ആ അറുപതു പേരും ഒന്നിച്ച് കോവളത്ത് യോഗാ പ്രദർശനം നടത്തി. അസോസിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ് ) സംഘടിപ്പിക്കുന്ന യോഗ അംബാസിഡേഴ്സ് ടൂറില്‍ പങ്കെടുക്കുന്നവരാണ് രണ്ടാം ദിനം കോവളത്ത് യോഗ പ്രദര്‍ശനം നടത്തിയത് യോഗയുടെ ജന്മദേശത്തിനെ അറിയാനെത്തിയ യോഗികള്‍ക്ക് കോവളത്തെ പ്രഭാതം പുതുമയായി. മഴ മാറിയ അന്തരീക്ഷം. പുലരും മുമ്പേ യോഗികൾ തീരത്തെത്തി. മഴയുടെ വരവ് അറിയിച്ച് ആകാശം മൂടിയിരുന്നു. കടൽ ശാന്തമായിരുന്നു. പ്രശാന്ത സുന്ദരമായ പുലരിയിൽ യോഗികളുടേയും മനസ് നിറഞ്ഞു ഹോട്ടൽ ലീലാ റാവിസിനു മുന്നിലെ ബീച്ചിലായിരുന്നു യോഗാഭ്യാസം. തിരുവനന്തപുരം ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. അരുൺ തേജസിന്റെ നേതൃത്വത്തിലായിരുന്നു യോഗാഭ്യാസം. കേന്ദ്ര ആയുഷ് മന്ത്രാലയ നിർദേശ പ്രകാരമുള്ള യോഗ ഇനങ്ങളാണ് ഡോ. അരുൺ തേജസ് നയിച്ചത്. ആയിരക്കണക്കിന് ആളുകളുടെ കൂട്ട യോഗ നേരത്തെ ... Read more
യോഗ വെറും യോഗയല്ല: വിശദീകരിച്ച് വിദഗ്ധര്‍
യോഗ എന്നാല്‍ എന്ത്? എന്താണ് യോഗയുടെ അടിസ്ഥാനം. യോഗാ അംബാസഡര്‍ ടൂറിന്റെ ആദ്യ ദിനം യോഗാ വിദഗ്ധര്‍ കോവളം റാവിസില്‍ പ്രതിനിധികളോട് വിശദീകരിച്ചു. ഡോ. ബി ആര് ശര്‍മ്മ (കൈവല്യധാമ ഗവേഷണ വിഭാഗം ) അസുഖം വരുമ്പോള്‍ ആദ്യം നാം ആശുപത്രികളിലേക്കാണ് പോകുന്നത് അവിടെ രോഗത്തിനുള്ള കൃത്യമായ മരുന്നുകള്‍ ഡോക്ടര്‍മാര്‍ തരും. എന്നാല്‍ രോഗം പൂര്‍ണമായി നശിപ്പിക്കുക എന്നത് അവിടെ നടക്കുന്നില്ല. ധ്യാനത്തിലൂടെയും വിവിധ ആസനങ്ങള്‍ പരിശീലിക്കുന്നതിലൂടെയും നാം കണ്ടെത്തുന്നത് നമ്മെത്തന്നെ. ഗീതയില്‍ അര്ജ്ജുനന് പറഞ്ഞിട്ടുണ്ട് ‘താമരപ്പൂവിനെപോലെയാവണം നാം ജീവിക്കേണ്ടത്’. കാരണം താമര വളരുന്നത് ചെളി നിറഞ്ഞ വെള്ളത്തിന് മുകളിലാണ് എന്നാല്‍ പൂവിനേയോ ഇലകളെയോ ഒരിക്കലും ആ ചെളി മൂടുകയില്ല. അങ്ങനെയാവണം നാം ഓരോരുത്തവരും ജീവിക്കേണ്ടത്. എല്ലാവരിലേക്കും വെളിച്ചം പകരണം നാം നില്ക്കുന്ന ഇടമല്ല നാം പകര്‍ന്ന് നല്കുന്ന ഊര്‍ജ്ജത്തിനാണ് പ്രധാനം. ഓരോ പ്രവര്‍ത്തിയും ചെയ്യും മുമ്പ് ധ്യാനത്തിലേര്‍പ്പെടുന്ന പോലെ പ്രവര്‍ത്തിക്കൂ ഡോ. യോഗി ശിവ: യോഗയ്ക്കാപ്പം ആയോധനകലയും നൃത്തവും നിഷ്ഠയായി ... Read more
YAT2018: Ministers, delegates praise ATTOI
Guests and ministers congratulated ATTOI for conducting the Yoga Ambassadors Tour 2018 – first of this kind in the country. While talking at the inaugural event, Shripad Yesso Naik, Minister of State, (I/C), Ministry of AYUSH Government of India, congratulated ATTOI and stated this is an inimitable attempt from the part of the organizers and can be followed by others. ATTOI has organized this practically difficult event within record time. Ayush Minister also congratulated the Kerala Tourism Ministry for the generous support extended by them for making the event happen. In his keynote address, Kadakampally Surendran, Minister for Tourism, Government ... Read more
Grand welcome for Yoga Ambassadors at The Leela Kovalam
The Yoga Ambassadors has received a grand welcome at The Leela Kovalam on the inaugural day of June 14. The yoga ambassadors were welcomed to the event with ‘Panchavadyam’, the traditional native temple orchestra of Kerala.
Ayush Minister inaugurates Yoga Ambassadors Tour in Kerala
Shripad Yesso Naik, Minister of State, (I/C), Ministry of AYUSH Government of India has inaugurated the Yoga Ambassador’s Tour at Leela Convention Centre in Thiruvananthapuram today. Inaugurating the event the minister told that he is very happy that ATTOI and Kerala Tourism took the concept of a yoga tour and execute it with such grandeur. “Kerala’s clean environment and the rich tradition of Ayurveda has contributed to this. Going beyond Ayurveda, Kerala and its neighbouring Kanyakumari District of Tamil Nadu together have a few renowned Yoga destinations like Shivandanda yoga ashram, the meditation centre at Vivekanada Rock in Kanyakumari and the ... Read more
ആഗോള യോഗാ വിദഗ്ധർ കേരളത്തിൽ; ദൈവത്തിന്റെ സ്വന്തം നാട് ഇനി യോഗയുടെയും
ലോകത്തിലെ ആദ്യ യോഗാ ടൂറിന് നാളെ തുടക്കം, വിവിധ രാജ്യങ്ങളിൽ നിന്ന് യോഗാ വിദഗ്ധർ കേരളത്തിൽ കേരളം ഇനി യോഗയുടെ തലസ്ഥാനം. അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ( അറ്റോയ്) ആതിഥ്യമരുളുന്ന ആദ്യ യോഗാ അംബാസഡർ ടൂറിന് നാളെ തിരുവനന്തപുരത്തു തുടക്കം. 22 രാജ്യങ്ങളിൽ നിന്ന് അറുപതിലേറെ യോഗാ വിദഗ്ധർ 21 വരെ നീളുന്ന യോഗാ ടൂറിൽ പങ്കെടുക്കും. വിവിധ രാജ്യങ്ങളിൽ നിന്ന് തിരുവനന്തപുരത്തിറങ്ങിയ യോഗാ വിദഗ്ധരെ തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരിച്ചു. അറ്റോയ് പ്രസിഡന്റ് പികെ അനീഷ് കുമാർ, ട്രഷറർ പിഎസ് ചന്ദ്രസേനൻ, സിഎസ് വിനോദ്, ജനീഷ് ജലാലുദ്ദീൻ, സഞ്ജീവ് കുമാർ, മനു എന്നിവർ ചേർന്നായിരുന്നു സ്വീകരിച്ചത്. വിദേശ പ്രതിനിധികൾ താമസിക്കുന്ന കോവളം ലീലാ റാവിസിലും ഹൃദ്യമായ സ്വീകരണമാണ് നൽകിയത്. ഹോട്ടൽ മാർക്കറ്റിങ് മാനേജർ ദിലീപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ഹോട്ടൽ റിസപ്ഷൻ ലോബിയിൽ കഥകളിയോടെയോടെയാണ് യോഗാ വിദഗ്ധരെ വരവേറ്റത്. ജൂൺ 14 മുതൽ രാജ്യാന്തര യോഗാ ദിനമായ 21 ... Read more