Tag: Yerkad
മണ്‍സൂണ്‍ ചെന്നൈ
വര്‍ഷത്തില്‍ എട്ടുമാസവും പൊള്ളുന്ന ചൂടാണ് ചെന്നൈ നഗരത്തില്‍. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ മണ്‍സൂണ്‍ ആരംഭിക്കുന്നതോടെ നഗരത്തില്‍ ഏതാനും ദിവസം വേനല്‍മഴ ലഭിക്കും. പൊരിയുന്ന വെയിലിനു ശേഷം മഴ കിട്ടുന്നത് നഗരവാസികള്‍ക്ക് ഏറെ സന്തോഷമാണ്. എന്നാല്‍ മഴയെത്തിയാല്‍ പുറത്തിറങ്ങാനാവില്ലെന്നു മാത്രം. ഗതാഗതക്കുരുക്ക്, ഓട നിറഞ്ഞു റോഡിലേക്കൊഴുകുന്ന മലിനജലം, മുട്ടോളം മഴവെള്ളം. ഇതൊക്കെയാണു ചെന്നൈയിലെ പ്രധാന മഴക്കാഴ്ചകള്‍. എന്നാല്‍ മഴക്കാലത്ത് നഗരത്തിനു പുറത്തെത്തിയാല്‍ ഒട്ടേറെ മനോഹര മഴക്കാഴ്ചകള്‍ നമ്മെ കാത്തിരിക്കുന്നുണ്ടാവും. ചെന്നൈയില്‍ നിന്ന് എളുപ്പത്തില്‍ എത്താവുന്ന മണ്‍സൂണ്‍ ടൂറിസം സങ്കേതങ്ങള്‍ നോക്കാം. മഹാബലിപുരം രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന തമിഴ്നാട്ടിലെ ടൂറിസം കേന്ദ്രം. ചെന്നൈയില്‍ നിന്നുള്ള ദൂരം 56 കിലോമീറ്റര്‍. ഇവിടത്തെ പല സ്ഥലങ്ങളും യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ബീച്ച് ടൂറിസമാണ് ഏറെയും. കുറഞ്ഞ ചെലവില്‍ മികച്ച സൗകര്യങ്ങളുള്ള ബീച്ച് റിസോര്‍ട്ടുകള്‍ മഹാബലിപുരത്ത് ലഭ്യമാകും. പുലിക്കാട്ട് ചെന്നൈയില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെ തിരുവള്ളൂര്‍ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമാണിത്. ഇവിടെയുള്ള പക്ഷിസങ്കേതം ... Read more