Tag: yahoo
യാഹൂ മെസഞ്ചറും ഇനി ഓര്‍മ്മയാകുന്നു
ലോകത്തെ ചാറ്റ് ചെയ്യാന്‍ പഠിപ്പിച്ച യാഹൂ മെസഞ്ചര്‍ സേവനം അവസാനിപ്പിക്കുന്നു. ജൂലൈ പതിനേഴിന് യാഹൂ മെസഞ്ചര്‍ സേവനങ്ങള്‍ അവസാനിപ്പിക്കുമെന്ന് വൊറൈസണ്‍ കമ്പനി അറിയിച്ചു. നീണ്ട ഇരുപത് വര്‍ഷത്തെ ഓര്‍മ്മകള്‍ ബാക്കിയാക്കിയാണ് യാഹൂ മെസഞ്ചര്‍ എന്നന്നേക്കുമായി സൈന്‍ ഓഫ് ചെയ്യുന്നത്. ഫേസ്ബുക്കിന്റെയും വാട്സാപ്പിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും മുമ്പില്‍ പിടിച്ചു നില്‍ക്കാനാവാതെയാണ് യാഹൂ മെസഞ്ചര്‍ കളം വിടുന്നത്. 1998ല്‍ യാഹൂ പേജര്‍ എന്ന പേരില്‍ രംഗത്തെത്തിയ മെസഞ്ചര്‍ പെട്ടന്ന് തന്നെ ഇന്റര്‍നെറ്റ് ലോകം കയ്യടക്കി. ചാറ്റ് റൂമുകളെയും ഇമോജികളെയും നെറ്റിസണ്‍സിന് പരിചയപ്പെടുത്തിയ യാഹൂ മെസഞ്ചര്‍ അന്ന് യുവാക്കളുടെ ഹരമായിരുന്നു. ക്യാരക്ടര്‍ ലിമിറ്റുകളെ അതിജീവിക്കാന്‍ കണ്ടെത്തിയ രസികന്‍ ചുരുക്കെഴുത്തുകളും യാഹൂവിലൂടെ ലോകം കണ്ടു. ASL എന്ന മൂന്നക്ഷരം കൊണ്ട് പ്രായവും, ലിംഗവും, സ്ഥലവും ചോദിക്കാന്‍ പഠിപ്പിച്ച യാഹൂ യാത്ര പറയുന്നതോടെ ഒരു കാലഘട്ടം ഓര്‍മ്മയാവുകയാണ്. വിടപറയും മുന്‍പ് ഉപയോക്താക്കള്‍ക്ക് അവരുടെ ഡാറ്റ ഡൗണ്‍ലോട് ചെയ്യാന്‍ യാഹു സൗകര്യമൊരുക്കിയിട്ടുണ്ട്. യാഹുവിന് പകരം സ്ക്വിറില്‍ എന്ന കമ്മ്യൂണിറ്റി ചാറ്റ് ആപ്പ് ... Read more
പാസ്വേഡുകള് മണ്‍മറയുമോ…?
സാങ്കേതിക വിദ്യകളുടെ യുഗത്തില്‍ എല്ലാ അക്കൌണ്ടുകളും താഴിട്ടു പൂട്ടുന്നത് പാസ്വേഡുകള് കൊണ്ടാണ്. ഈ സങ്കീര്‍ണതകള്‍ അവസാനിപ്പിക്കാനൊരുങ്ങുകയാണ് പുതിയ വെബ് ഒതന്റിക്കേഷന്‍ സ്റ്റാന്റെര്‍ഡ്. ബയോമെട്രിക് വിവരങ്ങളും സ്മാര്‍ട്ഫോണ്‍ ഫിങ്കര്‍പ്രിന്റ് സ്കാനര്‍, വെബ്ക്യാം, സെക്യൂരിറ്റി കീ എന്നിവയുള്‍പ്പെടുന്നതാണ് പുതിയ തിരിച്ചറിയല്‍ രീതി. ഫിഡോ (FIDO), വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ഷ്യം (WwwC) വെബ് സ്റ്റാന്റെര്‍ഡ് ബോഡികളാണ് പുതിയ പാസ്വേഡ് ഫ്രീ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചത്. ഒന്നിലധികം പാസ്വേഡുകള് ഓര്‍ത്തുവെക്കുന്നതിന് പകരം തങ്ങളുടെ ശരീരഭാഗങ്ങള്‍ അല്ലെങ്കില്‍ സ്വന്തമായുള്ള ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ച് ബ്ലൂടൂത്തിലൂടേയോ യുഎസ്ബി അല്ലെങ്കില്‍ എന്‍എഫ്സി എന്നിവ ഉപയോഗിച്ചോ ആളുകള്‍ക്ക് ലോഗിന്‍ ചെയ്യാന്‍ പറ്റും. ഈ രീതിയിലുള്ള സുരക്ഷ മറ്റൊരാള്‍ക്ക് മറികടക്കാന്‍ പ്രയാസമാണ്. അതായത് ഒരു വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ ഒരാള്‍ തന്റെ യൂസര്‍ നെയിം നല്കുമ്പോള് ഫോണില്‍ അറിയിപ്പ് ലഭിക്കുന്നു. ആ അറിയിപ്പിലെ ഒതന്റിക്കേഷന്‍ ടോക്കനില്‍ തൊടുമ്പോള്‍ വെബ്സൈറ്റ് ലോഗിന്‍ ആവും. ഓരോ തവണ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോഴും ഈ ഒതന്റിക്കേഷന്‍ ടോക്കന്‍ മാറിക്കൊണ്ടിരിക്കും. ... Read more