Tag: xiaomi
ഷവോമി എംഐയുഐ പത്താം പതിപ്പ് ഈ മാസം 31ന് അവതരിപ്പിക്കും
ആന്‍ഡ്രോയിഡ് ഓറിയോ 8.1 ല്‍ അധിഷ്ഠിതമായ ഷാവോമിയുടെ സ്വന്തം യൂസര്‍ ഇന്റര്‍ഫേയ്സ് എംഐയുഐയുടെ പത്താം പതിപ്പ് ഈ മാസം 31ന് അവതരിപ്പിക്കും. ഷാവോമിയുടെ എംഐ 8 സ്മാര്‍ട്ഫോണില്‍ പുതിയ യൂസര്‍ ഇന്റര്‍ഫെയ്സ് ആയിരിക്കും ഉണ്ടാവുക. കമ്പനിയുടെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ചൈനയില്‍ നടക്കുന്ന പരിപാടിയിലാണ് പുതിയ പതിപ്പ് അവതരിപ്പിക്കുക. അതേസമയം എംഐയുഐ 10ന്റെ സവിശേഷതകളും സൗകര്യങ്ങളും എന്തായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഈ മാസം ഔദ്യോഗികമായി അവതരിപ്പിക്കുമെങ്കിലും മാസങ്ങള്‍ കഴിഞ്ഞു മാത്രമേ പുതിയ അപ്ഡേറ്റുകള് സ്മാര്‍ട്ഫോണുകളിലേക്ക് എത്തുകയുള്ളൂ. ഷാവോമി എംഐ മിക്സ് 2എസ്, എംഐ മിക്സ് 2, എംഐ 6 പോലുള്ള സ്മാര്‍ട്ഫോണുകളിലാണ് എംഐയുഐ 10 ആദ്യം എത്തുകയെന്നാണ് വിവരം. എംഐയുഐ 9 അപ്ഡേറ്റ് ലഭിച്ച റെഡ്മി 2 ഉള്‍പ്പടെയുള്ള ചില മോഡലുകളെ പുതിയ അപ്ഡേറ്റില്‍ നിന്നും ഒഴിവാക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുതിയ തീമുകള്‍, പരിഷ്കരിച്ച നോട്ടിഫിക്കേഷന്‍ പാനല്‍, സെറ്റിങ്സ് ആപ്പ് തുടങ്ങിയ മാറ്റമാണ് പുതിയ പതിപ്പില്‍ ഉണ്ടാവുകയെന്നാണ് അഭ്യൂഹം. കൂടാതെ ബാറ്ററി ... Read more
ഇത് വെറുമൊരു ഫോണല്ല;കറുത്ത സ്രാവുമായി ഷവോമി
സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച് വിജയഗാഥ തുടരുകയാണ് ഷവോമി. ഷവോമിയുടെ സ്മാര്‍ട്ട് ഫോണുകള്‍ ചൂടപ്പം പോലെയാണ് വിപണിയില്‍ വിറ്റു പോകുന്നത്. ഈ മികച്ച സ്വീകാര്യത കണക്കിലെടുത്ത് മറ്റൊരു മോഡലുമായി രംഗപ്രവേശം ചെയ്യുകയാണ് ചൈനീസ് നിര്‍മ്മാതാക്കള്‍. ബ്ലാക് ഷാര്‍ക് എന്നു പേരിട്ട ഗെയ്മിങ് സ്മാര്‍ട് ഫോണ്‍ ഈ മാസം 13 ന് അവതരിപ്പിക്കുമെന്നാണ് പറയുന്നത്. ഹാര്ഡ്വെയര് കരുത്താണ് ഇത്തരം ഹാന്‍ഡ്സെറ്റുകളുടെ മുഖമുദ്ര. ഫോണിന്റെ പ്രധാന സവിശേഷത അതിന്റെ എക്-ആന്റിന ടെക്നോളജിയാണ്. ഇത്തരം ഫോണുകളില്‍ ജിപിഎസ്, വൈ-ഫൈ, എല്‍റ്റിഇ ആന്റിനകള്‍ ഫോണിന്റെ നാലു മൂലകളില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നു. വയര്‍ലെസ് സിഗ്നലുകള്‍ ഫോണിലേക്ക് എത്തുന്നത് ഇതു കൂടുതല്‍ സുഗമാക്കിയേക്കും. ഗെയ്മിങ് സ്മാര്‍ട് ഫോണ്‍ വിപണി ഇനിയും ഉണര്‍ന്നിട്ടില്ല. ഈ മേഖലയിലെ ഇപ്പോഴത്തെ രാജാവ് റെയ്സര്‍ ഫോണാണ്. ബ്ലാക് ഷാര്‍ക്ക് കരുത്തനായിരിക്കുമെന്നാണ് പുറത്തു വരുന്ന സൂചനകള്‍. ഈ വര്‍ഷത്തെ ഏറ്റവും നല്ല പ്രൊസസറുകളില്‍ ഒന്നായ സ്നാപ്ഡ്രാഗണ്‍ 845 ചിപ്പും 8 ഏആ റാമും 128 ജിബി,256 ... Read more
Xiaomi to launch Redmi 5
After the much awaited successful launch of Redmi Note 5 and Redmi Note 5 Pro in February, Xiaomi India is all set to launch the new Redmi 5 on March 14. According to reports, the new Redmi 5 tagged as ‘compact powerhouse’ would be the ancestor of the model launched way back in China. Speculations are that the phone would be slim, sleek and compact with a strong battery backup. The new Redmi 5 would be powered by a Qualcomm Snapdragon 450 chipset integrated with 2,3 and 4 gb of RAM. The phone would further house a 12 MP rear ... Read more
5000 രൂപയ്ക്ക് സ്മാര്‍ട് ഫോണ്‍ ഇറക്കി ഷവോമി
എല്ലാവര്ക്കും സ്മാര്‍ട്ട് ഫോണ്‍ എന്നാണ് ഷവോമി എം.ഐ ഫൈവ് എ ഫോണിന്റെ തലവാചകം. 5000 രൂപയ്ക്ക് കിടിലന്‍ ഫീച്ചറുകളുമായി വിപണി പിടിക്കാന്‍ ഒരുങ്ങുകയാണ് എം.ഐ ഫൈവ് 137 ഗ്രാം ഭാരമുള്ള കയ്യില്‍ ഒതുങ്ങുന്ന ഈ ഫോണ്‍ ആദ്യ കാഴ്ചയില്‍ തോന്നും ഇതിന്റെ ബോഡി മെറ്റല്‍ കൊണ്ടാണെന്ന്. എന്നാല്‍ പ്ലാസ്റ്റിക് കൊണ്ടാണ് ബോഡിയുടെ നിര്‍മാണം. സ്ക്രീനിനു നല്‍കിയിരിക്കുന്നത് അഞ്ചിഞ്ച് എച്ച്.ഡി ഡിസ്പ്ലേയാണ്. കണ്ണിനു ആയാസമുണ്ടാക്കാത്ത വിധം സ്ക്രീനിലെ വെളിച്ചം ത്വരിതപ്പെടുത്താന്‍ റീഡിംഗ് മോഡ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.13 മെഗാപിക്സല്‍ ആണ് പ്രധാന ക്യാമറ. സെല്‍ഫിക്കായി അഞ്ച് മെഗാ പിക്സല്‍ ക്യാമറയുമുണ്ട്. ഫോണിന്റെ മെനുവില്‍ വിസിറ്റിംഗ് കാര്‍ഡ് റീഡര്‍, ക്യു ആര് കോഡ് റീഡര്‍, കോമ്പസ് തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 3000 എം.എ.എച്ച് ബാറ്ററി ശേഷിയുണ്ട് ഈ ഫോണിന്. എട്ടു ദിവസത്തെ സ്റ്റാന്ട് ബൈ ടൈം ആണ് കമ്പനി അവകാശപ്പെടുന്നത്. മെമ്മറി രണ്ട് ജിബി ലഭിക്കും. ഓണ്‍ലൈന്‍ സൈറ്റുകളിലെ ഫ്ലാഷ് സെയില്‍ വഴിയാണ് വില്‍പ്പന.