Tag: whatsapp to modify delete for everyone feature
വാട്‌സ്ആപ്പില്‍ അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ഇനി സമയമെടുക്കും
അയക്കുന്ന സന്ദേശം ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം കഴിഞ്ഞ വര്‍ഷമാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. ഏറെ ഉപകാരപ്രദമായ ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. എന്നാല്‍ ഈ ഫീച്ചര്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ബ്ലോക്ക് റിവോക്ക് റിക്വസ്റ്റ് എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ഏഴ് മിനിറ്റ് സമയ പരിമിതിയാണ് വാട്‌സ്ആപ്പ് നല്‍കുന്നത്. ഇത് ഒരുമണിക്കൂര്‍ ആക്കി വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. എന്നാല്‍ വാട്‌സ്ആപ്പ് മാതൃകയില്‍ നിര്‍മിച്ച വ്യാജ വാട്‌സ്ആപ്പ് ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം മുമ്പ് അയച്ച സന്ദേശങ്ങള്‍ വരെ ഡിലീറ്റ് ചെയ്യാന്‍ സാധിക്കുന്ന സാഹചര്യമുണ്ട്. ഈ ദുരുപയോഗം തടയാനുള്ള ശ്രമമാണ് പുതിയ ഫീച്ചര്‍. നിലവില്‍ ഒരാള്‍ സന്ദേശം നീക്കം ചെയ്യാനുള്ള അപേക്ഷ നല്‍കുമ്പോള്‍ സ്വീകര്‍ത്താക്കളുടെ ഫോണിലെ ഡാറ്റാബേസ് പരിശോധിച്ച ശേഷം അത് ഉടന്‍ നീക്കം ചെയ്യുകയാണ് വാട്‌സ്ആപ്പ് ചെയ്യാറ്. എന്നാല്‍ പുതിയ ഫീച്ചര്‍ പ്രാബല്യത്തില്‍ വരുന്നതോടെ സന്ദേശം ഒരു നിശ്ചിത സമയ പരിധിയ്ക്ക് ശേഷം ... Read more