Tag: whatsapp new feature 2018
വാട്സ്ആപ്പ് പുതിയ ‘ചെയ്ഞ്ച് നമ്പര്‍’ ഫീച്ചര്‍ അവതരിപ്പിച്ചു
ഉപയോക്താക്കള്‍ അവരുടെ വാട്സ്ആപ്പ് നമ്പര്‍ മാറ്റുമ്പോള്‍ ആ വിവരം മറ്റ് കോണ്ടാക്റ്റുകളെ അറിയിക്കുന്ന പുതിയ ഫീച്ചര്‍ വാട്സ്ആപ്പ് പുറത്തിറക്കി. ആന്‍ഡ്രോയിഡിലെ വാട്സ്ആപ്പ് ബീറ്റാ 2.18.97 പതിപ്പിലാണ് ഈ പുതിയ അപ്ഡേറ്റുള്ളത്. ഐ.ഓഎസ്, വിന്‍ഡോസ് പതിപ്പുകളില്‍ താമസിയാതെ ഈ ഫീച്ചര്‍ എത്തും. വാട്സ്ആപ്പ് സെറ്റിങ്സിലാണ് ‘ചെയ്ഞ്ച് നമ്പര്‍’ ഓപ്ഷനുണ്ടാവുക. ഈ ഫീച്ചര്‍ ഉപയോഗിക്കുന്നവരുടെ ചാറ്റ് ഹിസ്റ്ററി സംരക്ഷിക്കപ്പെടും.നമ്പര്‍ മാറ്റുന്ന വിവരം കോണ്ടാക്റ്റുകളിലേക്കും ഗ്രൂപ്പുകളിലേക്കും അറിയിപ്പായി ലഭിക്കും. ആരെക്കെയെല്ലാം നമ്പര്‍ മാറ്റുന്ന വിവരം അറിയിക്കണം എന്നത് ഉപയോക്താക്കള്‍ക്ക് തന്നെ തീരുമാനിക്കാനുള്ള സൗകര്യവുമുണ്ട്. എല്ലാ കോണ്‍ടാക്റ്റുകളിലേക്ക്, ഞാന്‍ ചാറ്റ് ചെയ്ത കോണ്‍ടാക്റ്റുകളിലേക്ക്, തിരഞ്ഞെടുത്ത കോണ്‍ടാക്റ്റുകളിലേക്ക് എന്നിങ്ങനെ മൂന്ന് ഓപ്ഷനുകള്‍ ചേയ്ഞ്ച് നമ്പര്‍ സംവിധാനത്തില്‍ ലഭ്യമാണ്. കോണ്‍ടാക്റ്റുകളിലേക്ക് അയക്കുന്നത് നിയന്ത്രിക്കാന്‍ മാത്രമേ ഉപയോക്താക്കള്‍ക്ക് സാധിക്കുകയുള്ളൂ. എന്നാല്‍ നമ്പര്‍ മാറ്റുമ്പോള്‍ എല്ലാ ഗ്രൂപ്പുകളിലേക്കും സന്ദേശമെത്തും. ഒരിക്കല്‍ നമ്പര്‍ മാറ്റുമ്പോള്‍ പഴയ ചാറ്റുകളെല്ലാം പുതിയതായി മാറുകയും നമ്പര്‍ മാറിയത് അറിയിച്ചുകൊണ്ടുള്ള ഒരു സന്ദേശം ചാറ്റ് വിന്‍ഡോയില്‍ കാണുകയും ചെയ്യും.
WhatsApp’s new feature lets users change numbers easily
WhatsApp, which has 1.5 billion monthly active users who are exchanging nearly 60 billion messages on a single day, has launched a new feature in a Beta update that will soon enable iOS, Android and Windows Phone users migrate their data to a new number without much hassle. The new ‘Change Number’ feature update is currently available in the 2.18.97 Android beta update on Google Play Store. It will come in iOS and Windows devices later. “You will be able to choose specific contacts to notify, and the chat history will be moved in the new chat on the recipients’ ... Read more