Tag: whatsapp in india
വാട്സ്ആപ്പ് ഇന്ത്യയില്‍ മേധാവിയെ തേടുന്നു
വാട്സ്ആപ്പിനു ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നയിക്കാന്‍ മേധാവിയെ തേടുന്നു. അതിനുള്ള അന്വേഷണത്തിലാണ് കമ്പനി. ഇന്ത്യയില്‍ 20 കോടി ഉപയോക്താക്കളുണ്ട് വാട്സ്ആപ്പിന്. ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. വാട്സ്ആപ്പ് പേയ്മെന്റ് സംവിധാനം ഇന്ത്യന്‍ വിപണിയിലാണ് കമ്പനി ആദ്യമായി അവതരിപ്പിച്ചത്. ലക്ഷക്കണക്കിന് ആളുകള്‍ ഇപ്പോള്‍ ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ഐ.സി.ഐ.സി.ഐ ബാങ്കുമായി സഹകരിച്ച് യുണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫെയ്സ് സൗകര്യമാണ് വാട്സ്ആപ്പില്‍ ഒരുക്കിയിട്ടുള്ളത്. വാട്സ്ആപ്പിലെ പീര്‍ റ്റു പീര്‍ പേയ്മെന്റ് സംവിധാനത്തില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ കമ്പനി താല്പര്യപ്പെടുന്നതായി മേധാവിയ്ക്കായുള്ള പരസ്യം വ്യക്തമാക്കുന്നു. ഇന്ത്യയിലെ പണമിടപാട് സാങ്കേതിക വിദ്യകളില്‍ അഞ്ച് വര്‍ഷത്തെയെങ്കിലും പരിചയമുള്ള ഉദ്യോഗാര്‍ത്ഥികളെയാണ് കമ്പനി തേടുന്നത്. ചെറുകിട വ്യാപാരികള്‍ക്ക് അവരുടെ ഉപയോക്താക്കളുമായി നേരിട്ട് സംവദിക്കാനുള്ള അവസരമൊരുക്കുന്ന വാട്സ്ആപ്പ് ബിസിനസ് ആപ്പ് തുടര്‍ന്ന് കൈകാര്യം ചെയ്യേണ്ടതും ഇന്ത്യയില്‍ മേക്ക് മൈ ട്രിപ്പ്, ബുക്ക് മൈ ഷോ, പോലുള്ള സ്ഥാപനങ്ങളുമായുണ്ടാക്കിയിട്ടുള്ള പങ്കാളിത്തം കൈകാര്യം ചെയ്യേണ്ടതും ഇന്ത്യന്‍ മേധാവിയുടെ ചുമതലയാവും. മുംബൈയിലായിരിക്കും വാട്സ്ആപ്പ് തലവന്റെ ഓഫീസ്. ... Read more